ന്യൂഡൽഹി: കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കഗാന്ധി ഡൽഹി ലോധി എസ്റ്റേറ്റിലെ സർക്കാർ വസതി ഒഴിഞ്ഞു. വീടൊഴിയണമെന്നു കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് പ്രിയങ്ക വസതി ഒഴിഞ്ഞത്.
പ്രിയങ്കയ്ക്ക് എസ്പിജി സുരക്ഷ പിൻവലിച്ച സാഹചര്യത്തിൽ സർക്കാർ വസതി അനുവദിക്കാൻ നിയമമില്ലെന്നാണ് അധികൃതർ പറയുന്നത്. നിലവിൽ ഹരിയാനയിലെ ഗുരുഗ്രാമിലേക്കാണ് പ്രിയങ്ക താമസം മാറുന്നതെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന.