തിരുവനന്തപുരം മാറനല്ലൂര്‍ നെല്ലിമൂട്ടില്‍ കോണ്‍ഗ്രസ് നേതാവ് വെട്ടേറ്റു മരിച്ചു.

0
93

പ്രാദേശിക കോൺഗ്രസ് നേതാവ് സാം ജെ വത്സലമാണ് മരിച്ചത്. ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ ഇന്നലെയാണ് സാമിന് വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.ഇന്നലെ വൈകിട്ട് കാഞ്ഞിരംകുളത്താണ് സംഭവം.

കുടുംബത്തിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് വാക്ക് തർക്കത്തിലേക്കും അക്രമത്തിലേക്കും നയിച്ചത്. നേരത്തെയും കുടുംബങ്ങളുമായി സംഘർഷവും വഴക്കും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇതിന്റെ തുടർച്ചയാണ് ഇന്നലത്തെ സംഭവവും. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here