ധനുഷ് നായകനാകുന്ന ചിത്രം ‘ക്യാപ്റ്റൻ മില്ലെര്‍’ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. അരുണ്‍ മതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ക്യാപ്റ്റൻ മില്ലെര്‍’. അരുണ്‍ മതേശ്വരൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ധനുഷിന്റെ ‘ക്യാപ്റ്റൻ മില്ലെര്‍’ എന്ന ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.
ധനുഷ് നായകനായി ഒടുവില്‍ എത്തിയ ചിത്രം ‘വാത്തി’യാണ്. വെങ്കി അറ്റ്‍ലൂരിയാണ് ചിത്രത്തിന്റെ സംവിധായകൻ. തിരക്കഥാകൃത്തും വെങ്കി അറ്റ്‍ലൂരിയാണ്. മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ യുവ താരം സംയുക്തയാണ് ചിത്രത്തിലെ നായിക. ഗവംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് ‘വാത്തി’ നിര്‍മിച്ചിരിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. വൻ ഹിറ്റായ ചിത്രം ‘വാത്തി’യുടെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ജെ യുവരാജാണ്.
സെല്‍വരാഘവനറെ സംവിധാനത്തിനുള്ള ചിത്രമാണ് ‘നാനേ വരുവേൻ’ ആണ് ധനുഷിന്റേതായി വാത്തിക്ക് മുമ്പ് റിലീസ് ചെയ്‍ത ചിത്രം. ‘മേയാത മാൻ’ എന്ന ചിത്രത്തിലൂടെ തമിഴകത്ത് എത്തിയ ഇന്ദുജയാണ് ധനുഷിന്റെ നായികയായത്. ‘സാനി കായിദ’ത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്‍ത യാമിനി യജ്ഞമൂര്‍ത്തിയാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. യുവാന്‍ ശങ്കര്‍ രാജ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ സെല്‍വരാഘവൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.