ബാഗ്ദാദ്: ഇറാക്കിലെ സൈനിക താവളത്തിൽ ബോംബ് സ്ഫോടനം. ഒന്നിലേറെ തവണ സ്ഫോടനം ഉണ്ടായതായാണ് വിവരം. ഇറാക്കിലെ അൽ സക്കർ സൈനികതാവളത്തിലാണ് സ്ഫോടനം ഉണ്ടായത്. ബാഗ്ദാദിൽ നിന്ന് 10 കിലോമീറ്റർ മാത്രം അകലെയുള്ള സ്ഥലത്താണ് സ്ഫോടനം നടന്നത്.
ഇറാക്ക് പോലീസും സുരക്ഷാസേനയും ആയുധ ശേഖരണം നടത്തുന്ന സ്ഥലത്താണ് സ്ഫോടനം നടന്നത്. ഉയർന്ന താപനിലയേത്തുടർന്ന്, ആയുധങ്ങൾക്കൊപ്പമുണ്ടായിരുന്ന ബോംബ് പൊട്ടിത്തെറിയിക്കുകയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.