കേരള കോൺഗ്രസില്‍ രാജി തുടരുന്നു; ജോസഫ് വിഭാഗം വൈസ് ചെയർമാന്‍ മാത്യു സ്റ്റീഫൻ രാജിവച്ചു.

0
63

ഇടുക്കി: കേരള കോൺഗ്രസില്‍ രാജി തുടരുന്നു. ജോണി നെല്ലൂരിന് പിന്നാലെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം വൈസ് ചെയർമാന്‍ മാത്യു സ്റ്റീഫനും പാര്‍ട്ടി വിട്ടു. മുൻ ഉടുമ്പുഞ്ചോല എംഎൽഎ കൂടിയായിരുന്നു മാത്യു സ്റ്റീഫൻ. രാജിക്കത്ത് പാർട്ടി ചെയർമാൻ പി ജെ ജോസഫിന് നൽകിയെന്നും വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് കാരണമെന്ന് മാത്യു സ്റ്റീഫൻ പ്രതികരിച്ചു.

ജോണി നെല്ലൂര്‍ രൂപിരീകരിക്കുന്ന പാര്‍ട്ടിയിൽ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ശനിയാഴ്ച എറണാകുളത്ത് പുതിയ പാർട്ടിയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നും മാത്യു സ്റ്റീഫൻ അറിയിച്ചു. ബിജെപിയുമായി സംസാരിച്ചിരുന്നുവെന്ന് മാത്യു സ്റ്റീഫൻ പറഞ്ഞു. ബിജെപി മധ്യമേഖല പ്രസിഡന്‍റ് ഹരിയുമായാണ് സംസാരിച്ചത്. റബ്ബർ കർഷകരമായി ബന്ധപ്പെട്ട കാര്യമാണ് സംസാരിച്ചതെന്നാണ് മാത്യു സ്റ്റീഫൻ മാധ്യമങ്ങളോട് പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here