ദുബായ്: ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ അബുദാബിയുടെ കിരീടവകാശിയായി പ്രഖ്യാപിച്ചു.യു.എ.ഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റേതാണ് ഉത്തരവ്.ഇദ്ദേഹത്തിന്റെ മൂത്ത മകനാണ് ഖാലിദ്.
യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ മന്ത്രിയും ഷെയ്ഖ് മുഹമ്മദിന്റെ സഹോദരനുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാനെ രാജ്യത്തിന്റെ പുതിയ വൈസ് പ്രസിഡന്റായും നിയമിച്ചു.പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമും വൈസ് പ്രസിഡന്റ് പദവി വഹിക്കുന്നുണ്ട്.
ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ മറ്റ് സഹോദരന്‍മാരായ ഷെയ്ഖ് തഹ്‌നൂന്‍ ബിന്‍ സായിദ്,ഷെയ്ഖ് ഹസബിന്‍ സായിദ് എന്നിവരെ അബുദാബി ഉപഭരണാധികാരികളായും പ്രഖ്യാപിച്ചു.