അമ്മ നേര്‍ന്ന വഴിപാട് നടത്താനായി 2200 കിലോമീറ്റര്‍ ഇന്ത്യയിലൂടെ കാല്‍നടയായി സഞ്ചരിക്കുന്ന ദമ്ബതികള്‍

0
64

ക്സ്‌ഫോര്‍ഡില്‍ നിന്നും ഡോക്ടറേറ്റെടുത്ത ഈ ദമ്ബതികള്‍ അമ്മ നേര്‍ന്ന വഴിപാട് നടത്താനായി 2200 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിക്കുകയാണ്.

ഓക്സ്‌ഫോര്‍ഡ് യൂണിവേഴ്സിറ്റില്‍ നിന്നും ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ദമ്ബതികള്‍ ജന്മനാടായ ദ്വാരകയില്‍ നിന്നുമാണ് കാല്‍നടയായി യാത്ര തിരിച്ചത്. സായിഗ്രാമിന്റെ ചുമതല വഹിക്കുന്ന കെ എന്‍ ആനന്ദ് കുമാറാണ് ഈ ദമ്ബതികളുടെ ജീവിത കഥയെ കുറിച്ച്‌ ഫേസ്ബുക്കില്‍ കുറിച്ചത്. പ്രണയദിനമായ ഇന്ന് സ്വന്തം മാതാവിന്റെ ആഗ്രഹപൂര്‍ത്തിക്കായി ഇറങ്ങിതിരിച്ച ഇവരുടെ ജീവിതത്തെ കുറിച്ച്‌ അറിയാം

ഓര്‍ക്കുക… വല്ലപ്പോഴുംഈ മുഷിഞ്ഞ വസ്ത്രം ധരിച്ച്‌ റോഡിലൂടെ മെല്ലെ നീങ്ങുന്ന ഇവര്‍ ദമ്ബതികളാണ്.പക്ഷേ ഇവര്‍ യാചകരാണെന്ന് കരുതിയാല്‍ നിങ്ങള്‍ക്ക് തെറ്റി.അവര്‍ക്ക് പണമോ ഭക്ഷണമോ നല്‍കിയാല്‍, അവര്‍ അത് മാന്യമായി നിരസിക്കും.നമ്മള്‍അവരോട് എന്തിനാ ഇങ്ങനെ അലയുന്നത് എന്ന് ചോദിച്ചാല്‍ ഇവര്‍ അവരുടെ ജീവിതകഥ പറയും.ഞങ്ങള്‍ 2200 കി.മീ. ദൂരത്തോളം സഞ്ചരിച്ചു.ഞങ്ങളുടെ ജന്മനാടായ ദ്വാരകയില്‍ നിന്ന്.മഹാരാഷ്ട്രയിലെ പണ്ഡരീപുരയും, ആന്ധ്രയിലെ തിരുപ്പതിയും സന്ദര്‍ശിച്ചു.വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഈ സ്തീയുടെ ഭര്‍ത്താവിന്റെ കണ്ണുകള്‍ തകരാറിലായി കാഴ്ച നഷ്ടപ്പെടുകയും ചെയ്തു.

അപ്പോള്‍ അവരുടെ അമ്മ ഒരു വഴിപാട് നേര്‍ന്നു.മകന്റെ കണ്ണുകള്‍ പഴയതുപോലെയായെങ്കില്‍, അവന്‍ ദ്വാരകയില്‍ നിന്ന് പണ്ഡരീപൂരക്കും, തിരുപ്പതിക്കും കാല്‍നടയായി പോയി ദര്‍ശനം നടത്തി തിരികെ വരാമെന്ന്.അങ്ങനെ മരുന്നൊന്നും കഴിക്കാതെ കണ്ണിന്റെ അസുഖം മാറി.ഇപ്പോള്‍ പാണ്ഡുരംഗനേയും ബാലാജിയേയും ദര്‍ശിച്ച്‌ കാല്‍നടയായി നാട്ടിലേക്ക് പോവുകയാണ്.

ഇവരുടെ സംഭാഷണം ഭൂരിഭാഗവും ബ്രിട്ടീഷ് ഇംഗ്ലീഷിലാണ്.നിങ്ങള്‍ ഇത്ര മനോഹരമായി ഇംഗ്ലീഷ് സംസാരിക്കുന്നല്ലോ എന്ന് ചോദിച്ചവര്‍ക്ക് ഇവരുടെ മറുപടി കേട്ടാല്‍ കിളി പോവും.ഈ മനുഷ്യന്‍ Oxford University യില്‍ നിന്ന് ജ്യോതിശാസ്ത്രത്തില്‍ PhD നേടിയിട്ടുണ്ട്!ഇയാളുടെ ഭാര്യയും Oxford ല്‍ നിന്ന്Psychology യില്‍ PhD എടുത്തിട്ടുണ്ട്.

അത് മാത്രമല്ല, ഈ മനുഷ്യന് നാസയില്‍ ജോലിയുണ്ടായിരുന്നു.അന്തരിച്ച കല്‍പന ചൗളയുടെ ടീം അംഗമായിരുന്നു!ഇപ്പോള്‍ അദ്ദേഹം സ്വദേശമായ ഗുജറാത്തിലെ ദ്വാരകയില്‍ വിശ്രമ ജീവിതം..ഈ മനുഷ്യന്റെ പേര് ഡോ: ദേവ് ഉപാധ്യായ.റിട്ടയര്‍ഡ് പ്രൊഫസര്‍.!ഭാര്യയും പ്രൊഫസര്‍.ഡോ: സരോജ ഉപാധ്യായ.!നാം പോവുന്ന വഴിയില്‍ ഇതുപോലെ പലരേയും കാണുമ്ബോള്‍ ഓര്‍ക്കുക.അവരില്‍ ചിലരെങ്കിലും സാത്വികരായിരിക്കും.മികച്ച ജോലിയുണ്ടായിരുന്നവര്‍ ആയിരിക്കാം.ഇതാണ് യഥാര്‍ത്ഥ ജീവിതത്തിലെ ചില രംഗങ്ങള്‍.

 

LEAVE A REPLY

Please enter your comment!
Please enter your name here