‘രാഷ്ട്രീയം പറയാതെ ഫുട്ബോൾ കളിച്ചു നടക്കുന്നു’;

0
64

കൊച്ചി: യൂത്ത് കോൺഗ്രസ് സംസ്ഥാന സമിതി യോഗത്തിൽ ഷാഫി പറമ്പിലിനു വിമർശനം. ഷാഫി ഫുട്ബോൾ കളി കണ്ടു നടക്കുകയാണെന്ന് പ്രവർത്തകരുടെ പരിഹാസം. സംഘടനാപരമായ വീഴ്ചകളിൽ നടന്ന ചര്‍ച്ചകളിലാണു ഷാഫിക്കെതിരെ വിമര്‍ശനമുണ്ടായത്.

കേന്ദ്ര, സംസ്ഥാന സ‍ര്‍ക്കാരുകൾക്കെതിരെ വലിയ ആരോപണങ്ങളുയര്‍ന്ന ഘട്ടത്തിലും സംഘടന നിർജീവമായിരുന്നു എന്നായിരുന്നു ആരോപണം. ഷാഫി ഫുട്ബോൾ കളി കണ്ടു നടക്കുകയാണെന്ന് പ്രവർത്തകരുടെ പരിഹാസം. ചില യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെയുള്ള നടപടി ഷാഫി വൈകിപ്പിച്ചെന്നും വിമർശനം ഉയർന്നു.

കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ യൂത്ത് കോൺഗ്രസിന്റെ സംഘടനാ വിഷയങ്ങളിൽ നേരിട്ട് ഇടപെടുന്നുവെന്ന വിമര്‍ശനം ഷാഫി യോഗത്തിൽ പറഞ്ഞു. അതേസമയം അടുത്ത സംസ്ഥാന സമ്മേളനത്തിൽ താൻ സ്ഥാനം ഒഴിയുമെന്ന് ഷാഫി പറമ്പിൽ യോഗത്തിൽ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here