നൻ പകൽ നേരത്ത് മയക്കം മേളയിലെ ജനപ്രിയചിത്രം.

0
77

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻ പകൽ നേരത്ത് മയക്കം ആണ് മേളയിലെ ജനപ്രിയചിത്രം. മഹേഷ് നാരായണൻ സംവിധാനം ചെയ്ത അറിയിപ്പ് മികച്ച മലയാളചിത്രമായി. റോമി മെയ്തി സംവിധാനം ചെയ്ത അവർ ഹോമിന് നെറ്റ്പാക് പുരസ്കാരവും അന്താരാഷ്ട്ര മത്സരവിഭാ​ഗത്തിലെ ഫിപ്രസ്കി പുരസ്കാരവും ലഭിച്ചു. ഇന്ദു വി.എസ് സംവിധാനം ചെയ്ത 19 1 എക്കാണ് മലയാള ചിത്രത്തിനുള്ള ഫിപ്രസ്കി പുരസ്കാരം. അമർ കോളനിയിലൂടെ സിദ്ധാർത്ഥ് ചൗഹാൻ എഫ്.എഫ്.എസ്.ഐ-കെ.ആർ.മോഹനൻ പുരസ്കാരം കരസ്ഥമാക്കി.

കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ അലഹാൻഡ്രോ ലോയാസ ​ഗ്രിസി സംവിധാനം ചെയ്ത ബൊളീവിയൻ ചിത്രം യൂറ്റാമയ്ക്ക് സുവർണ ചകോരം. 20 ലക്ഷം രൂപയാണ് സുവർണ ചകോരത്തിന്റെ പുരസ്കാര തുക. തയ്ഫ് മികച്ച സംവിധായകനുള്ള രജതചകോരവും ആലം സംവിധാനം ചെയ്ത ഫിറാസ് ഘോരി ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള രജത ചകോരവും സ്വന്തമാക്കി. ഇതേ ചിത്രത്തിന് തന്നെയാണ് ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരവും.

ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ഹംഗേറിയൻ സംവിധായകൻ ബേല താറിന് സമ്മാനിച്ചു. പത്ത് ലക്ഷംരൂപയാണ് പുരസ്കാരത്തുക. പുരസ്കാരങ്ങൾ സംസ്കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ വിതരണം ചെയ്തു. ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഹാപ്പിനെസ് ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിന്റെ ലോഗോ അഡ്വ.വി.കെ പ്രശാന്ത് എം.എൽ.എ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാറിന് നൽകി പ്രകാശനം ചെയ്തു. ഡിസംബർ 19 മുതൽ 21 വരെ തളിപ്പറമ്പിലാണ് മേള നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here