അബുദാബിയില്‍ ഫ്ലൂ വാക്സിന്‍ നല്‍കാന്‍ ഫാര്‍മസികള്‍ക്ക് അനുമതി നല്‍കി

0
65

അബുദാബി: ഫ്ലൂ വാക്സിനുകള്‍ നല്‍കാന്‍ ഫാര്‍മസികള്‍ക്ക് അനുമതി നല്‍കി അബുദാബി ആരോഗ്യ വകുപ്പ്. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനും രോഗങ്ങള്‍ ബാധിക്കുന്നത് തടയാനും വേണ്ടി വാക്സിനുകള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്തരമൊരു തീരുമാനം. പനി തടയാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗമെന്ന നിലയില്‍ എല്ലാവരും വാക്സിന്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

യാസ് മാളിലെ അല്‍ മനാറ ഫാര്‍മസി, സായിദ് ദ ഫസ്റ്റ് സ്‍ട്രീറ്റിലെ അല്‍ തിഖ അല്‍ അല്‍മൈയാ ഫാര്‍മസി, സായിദ് ദ ഫസ്റ്റ് സ്‍ട്രീറ്റിലും സുല്‍ത്താന്‍ ബിന്‍ സായിദ് സ്‍ട്രീറ്റിലും (അല്‍ മുറൂര്‍ റോഡ്) ഉള്ള അല്‍ തിഖ അല്‍ ദൊവാലിയ ഫാര്‍മസി, വിവിധ സ്ഥലങ്ങളിലുള്ള അല്‍ ഐന്‍ ഫാര്‍മസി ശാഖകള്‍ എന്നിവയ്ക്കാണ് വാക്സിനുകള്‍ ലഭ്യമാക്കാന്‍ അബുദാബി ആരോഗ്യ വകുപ്പ് അനുമതി നല്‍കിയിട്ടുള്ളത്.

18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഇന്‍ഫ്ലുവന്‍സ വാക്സിന്‍ എടുക്കാം. ചില വിഭാഗങ്ങള്‍ക്ക് വാക്സിന്‍ സൗജന്യവുമാണ്. തിഖ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉടമകള്‍, രോഗബാധയേല്‍ക്കാന്‍ വലിയ സാധ്യതുള്ള ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫഷനലുകള്‍, ഗര്‍ഭിണികള്‍, 50 വയസിന് മുകളില്‍ പ്രായമുള്ളവര്‍, ഹജ്ജ് – ഉംറ തീര്‍ത്ഥാടകര്‍ എന്നിവര്‍ക്കാണ് വാക്സിന്‍ സൗജന്യമായി ലഭിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here