വാഷിംഗ്ടണ്‍: ലോകത്തിലെ ഏറ്റവും അപകടകാരിയായ രാജ്യങ്ങളിലൊന്നാണ് പാകിസ്ഥാന്‍ എന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഒരു യോജിപ്പുമില്ലാതെ ആണവായുധങ്ങള്‍ കൈവശമുള്ള രാജ്യമാണ് പാകിസ്ഥാന്‍ എന്നും ബൈഡന്‍ വിശേഷിപ്പിച്ചു. ലോസ് ഏഞ്ചല്‍സില്‍ നടന്ന ഡെമോക്രാറ്റിക് കോണ്‍ഗ്രസ്സ് കാമ്പെയ്ന്‍ കമ്മിറ്റി റിസപ്ഷനില്‍ സംസാരിക്കവെ ആയിരുന്നു ബൈഡന്റെ പരാമര്‍ശം.
യുഎസുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ഷെഹ്ബാസ് ഷെരീഫ് സര്‍ക്കാരിന്റെ ശ്രമത്തിന് തിരിച്ചടിയാണ് ബൈഡന്റെ പരാമര്‍ശം. ചൈനയെയും റഷ്യയെയും ബൈഡന്‍ വിമര്‍ശിച്ചു. തനിക്ക് എന്താണ് വേണ്ടതെന്ന് മനസിലാക്കുന്ന, എന്നാല്‍ വലിയ പ്രശ്നങ്ങളുടെ ഒരു നിരയുള്ള വ്യക്തിയാണ് ഷീജിന്‍പിംഗ് എന്ന് അദ്ദേഹം പറഞ്ഞു
റഷ്യയില്‍ നടക്കുന്ന കാര്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഞങ്ങള്‍ അത് എങ്ങനെ കൈകാര്യം ചെയ്യും എന്നും അദ്ദേഹം പറഞ്ഞു. യു എസിന്റെ ദേശീയ സുരക്ഷാ തന്ത്രം പുറത്തിറക്കി രണ്ട് ദിവസത്തിന് ശേഷമാണ് ഈ അഭിപ്രായങ്ങള്‍ വരുന്നത് എന്നതും ശ്രദ്ധേയമാണ്. 21-ാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തില്‍ യുഎസിന് ചലനാത്മകതമായ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന അവസരങ്ങളുണ്ടെന്ന് ബൈഡന്‍ അവകാശപ്പെട്ടു.