തിരുവനന്തപുരം: സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള നേര്‍ക്കു നേര്‍ പോരാട്ടം തുടരുന്നതിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രാജ്ഭവനിൽ സന്ദര്‍ശിച്ച് തദ്ദേശസ്വയംഭരണമന്ത്രി എംബി രാജേഷും ചീഫ് സെക്രട്ടറി വിപി ജോയിയും.
സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ പ്രചാരണ പരിപാടിക്ക് ക്ഷണിക്കാനാണ് മന്ത്രിയും ചീഫ് സെക്രട്ടറിയും ഗവര്‍ണറെ കണ്ടത്. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും രാജ്ഭവനിൽ നിന്നും മടങ്ങി.മാധ്യമങ്ങളോട് പ്രതികരിക്കാൻ മന്ത്രിയോ ചീഫ് സെക്രട്ടറിയോ തയ്യാറായില്ല.
സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ പ്രചാരണ പരിപാടിക്ക് ക്ഷണിക്കാനാണ് മന്ത്രിയും ചീഫ് സെക്രട്ടറിയും ഗവര്‍ണറെ കണ്ടത്.