ഇന്ന് ലോക ഭക്ഷ്യ സുരക്ഷാ ദിനം

0
110

ആരോഗ്യകരമായ നാളെയ്ക്കായി, ശുദ്ധവും, സുരക്ഷിതവുമായ ഭക്ഷണം കഴിക്കൂ ‘ എന്നതാണ് ഈ വർഷത്തെ ലോക ഭക്ഷ്യദിനത്തിലെ ആശയം.

നാം കഴിക്കുന്ന ഭക്ഷണം എത്രമാത്രം സുരക്ഷിതമാണെന്ന സന്ദേശമാണ് ഭക്ഷ്യ സുരക്ഷാ ദിനം നമ്മെ ഓർമ്മപ്പെടുത്തുന്നത്. 2019 ജൂൺ 7 മുതലാണ് ലോക ഭക്ഷ്യ സുരക്ഷാ ദിനം ആചരിക്കാൻ തുടങ്ങിയത്. ഐക്യരാഷ്ട്ര സഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചറൽ ഓർഗനൈസേഷൻ (FAO)ആണ് ഈ ദിനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സുരക്ഷിതവും, സമൃദ്ധവുമായ ഭക്ഷണം എല്ലാവർക്കും ലഭ്യമാക്കുക, വിശപ്പിന്റെയും, ദാരിദ്ര്യത്തിന്റെയും ദയനീയമുഖം ലോകത്തിനുമുന്നിൽ കൊണ്ടുവരുക, ഭക്ഷ്യപ്രതിസന്ധിക്കും, വിശപ്പിനുമെതിരായ പോരാട്ടത്തിൽ രാജ്യാന്തര സഹകരണം ഉറപ്പുവരുത്തുക, അന്തർദേശീയതലത്തിൽ കാർഷിക വളർച്ചയ്ക്ക് പ്രാധാന്യവും, പ്രോത്സാഹനവും നൽകുക എന്നതാണ് ഭക്ഷ്യ സുരക്ഷാ ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്. കൃഷിയിടം മുതൽ അടുക്കള വരെ ഭക്ഷ്യ സുരക്ഷാ എല്ലാവരുടെയും ഉത്തരവാദിത്തമാണ്.

മനുഷ്യൻ അവൻറെ നിലനില്‍പ്പിനായി ഭക്ഷണം, ജലം, വായു, വസ്ത്രം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. നമ്മുടെ ശരീരത്തിൽ ഊര്‍ജ്ജം നൽകുന്ന പ്രധാന സ്രോതസ്സാണ് ഭക്ഷണം. ഊര്‍ജ്ജം നിലനിര്‍ത്താന്‍ ആവശ്യമായ എല്ലാ പോഷകങ്ങളും, കാര്‍ബോഹൈഡ്രേറ്റുകളും കൊഴുപ്പുകളും, പ്രോട്ടീനും നമുക്ക് ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്നു. നാം ഓരോരുത്തരും കഴിക്കുന്ന ഭക്ഷണം എത്രമാത്രം സുരക്ഷിതമാണെന്ന ഓര്‍മപ്പെടുത്തൽ നമ്മളിൽ ഓരോരുത്തരിലും ഉണരണം.

സുരക്ഷിതമല്ലാത്ത ഭക്ഷണം മനുഷ്യന്റെ ആരോഗ്യത്തിനും, സമ്പദ്‌വ്യവസ്ഥയ്ക്കും ഭീഷണിയാകുന്നു. ഇത് ദുർബലരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ആളുകളെ, പ്രത്യേകിച്ച് സ്ത്രീകളെയും കുട്ടികളെയും, സംഘർഷം ബാധിച്ച ജനസംഖ്യയെയും, കുടിയേറ്റക്കാരെയും അനുപാതമില്ലാതെ ബാധിക്കുന്നു.

ഭക്ഷണത്തിന്റെ മഹത്വത്തെയും, അതിന്റെ ദൈവീകതയെയും മറക്കാതെ, ഉത്തരവാദിത്ത ബോധത്തോടെ, അന്നത്തെയും, അന്നദാതാവിനെയും ബഹുമാനിച്ചുകൊണ്ടും, ആദരിച്ചുകൊണ്ടും ഈ ദിനം നമുക്കാഘോഷിക്കാം.

 

LEAVE A REPLY

Please enter your comment!
Please enter your name here