കണ്ടെയിന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചു

0
123
തിരുവനന്തപുരം: കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വിതുര ഗ്രാമപഞ്ചായത്തിലെ തലച്ചിറ, പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലെ കൊല്ലരുക്കോണം, തിരുവനന്തപുരം കോര്‍പ്പറേഷനിലെ പൂജപ്പുര, നേമം, മേലാംകോട് എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഇവയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരുംതന്നെ കണ്ടെയിന്‍മെന്റ് സോണിനു പുറത്തുപോകാന്‍ പാടില്ലെന്നും കളക്ടര്‍ അറിയിച്ചു.
കണ്ടെയിന്‍മെന്റ് സോണ്‍ പിന്‍വലിച്ചു
കോവിഡ് രോഗവ്യാപനം നിയന്ത്രണവിധേയമായതിനെ തുടര്‍ന്ന് മണമ്പൂര്‍ ഗ്രാമപഞ്ചായത്തിലെ തേന്‍ചേരിക്കോണം, തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ പനങ്ങോട്, ആര്യനാട് ഗ്രാമപഞ്ചായത്തിലെ ആര്യനാട് ടൗണ്‍, ഇരവൂര്‍, ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ തരട്ട-തൊക്കാട് പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന കണ്ടെയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here