കാക്കനാട്: ലോക്ഡൗണിനുശേഷം മടങ്ങിയെത്തിയ അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ കൃത്യമായ കണക്കില്ലാതെ തൊഴില്‍ വകുപ്പ്. കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് െട്രയിനില്‍ മടങ്ങിയെത്തിയവരുടെ വിവരമുണ്ടെങ്കിലും കൃത്യമായ എണ്ണം ലഭ്യമായിട്ടില്ലെന്നാണ് വിവരം.
20000ലധികംപേര്‍ ജില്ലയിലേക്ക് മടങ്ങിയെത്തിയതായാണ് അനൗദ്യോഗിക വിവരം. ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല. ഇതേക്കുറിച്ച് വര്‍ഷങ്ങളായി വിവാദം നിലനില്‍ക്കുന്നുണ്ട്.
അല്‍ഖാഇദ ബന്ധം ആരോപിച്ച് മൂന്നുപേരെ ജില്ലയില്‍നിന്ന് പിടികൂടിയ സാഹചര്യത്തില്‍ ഈ ആവശ്യം വീണ്ടും ഉയരുകയാണ്.1.12 ലക്ഷം അന്തര്‍സംസ്ഥാന തൊഴിലാളികളാണ് ജില്ലയില്‍ ഇത് വരെ ആരോഗ്യകാര്‍ഡുകള്‍ നല്‍കിയിട്ടുള്ളത്. ഇവരില്‍ കൂടുതലും ബംഗാളില്‍നിന്നും അസമില്‍നിന്നും ഉള്ളവരാണ്. ധാരാളം തൊഴിലാളികള്‍ കൂട്ടത്തോടെ ക്യാമ്ബുകളായി താമസിക്കുന്നതിനാല്‍ നാട്ടുകാര്‍ക്കും ഇവരുടെ വ്യക്തമായ വിവരങ്ങള്‍ അറിയാത്ത സ്ഥിതിയാണ്.
ഈ സാഹചര്യം മുതലെടുത്ത് ഒളിച്ച് കഴിയാനാകുമെന്ന സ്ഥിതിയാണ്. തൊഴിലാളികളുടെ വിരലടയാളം അടക്കമുള്ളവ വ്യക്തിഗത വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെങ്കിലും സാങ്കേതിക പ്രശ്നങ്ങളാണ് ഇവരുടെ പശ്ചാത്തലവും കേസുകളില്‍ പ്രതിയായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും കണ്ടെത്താന്‍ തടസ്സമാകുന്നത്.
ലോക്ഡൗണിന് മുമ്ബ് ഒരു ലക്ഷത്തോളം അന്തര്‍സംസ്ഥാന തൊഴിലാളികളായിരുന്നു ജില്ലയില്‍ ഉണ്ടായിരുന്നത്.
ഇതില്‍ 50,000 പേരോളം േമയ് ഒന്നുമുതല്‍ ജൂണ്‍ 20 വരെ നാട്ടിലേക്ക് പോയിരുന്നു.