ശബരിമലയിലെ സ്വർണ്ണശേഖരം എത്ര? സന്നിധാനത്തെ സ്ട്രോങ്ങ് റൂം വീണ്ടും തുറക്കുന്നു;

0
8

സന്നിധാനത്തെ സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിട്ടുള്ള അമൂല്യമായ ആഭരണങ്ങളുടെയും പൂജാദ്രവ്യങ്ങളുടെയും കണക്കെടുപ്പിനായി അമിക്കസ് ക്യൂറി റിട്ട. ജസ്റ്റിസ് കെ.ടി. ശങ്കരൻ വീണ്ടും സന്നിധാനത്തെത്തും.

ഹൈക്കോടതിയുടെ പ്രത്യേക നിർദ്ദേശപ്രകാരം നടക്കുന്ന ഈ പരിശോധന മാർച്ച് 13 മുതൽ 15 വരെയാണ് നടക്കുക. ഇത് സംബന്ധിച്ച ഔദ്യോഗിക കത്ത് ദേവസ്വം ബോർഡിന് ലഭിച്ചുകഴിഞ്ഞു.

നിലവിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ആറന്മുള സ്ട്രോങ്ങ് റൂമിലെ സ്വർണ്ണശേഖരത്തിന്റെ പരിശോധന അതിവേഗം പുരോഗമിക്കുകയാണ്.

വെറും സ്വർണ്ണത്തിന്റെ അളവ് മാത്രമല്ല, ആഭരണങ്ങളിൽ പതിപ്പിച്ചിട്ടുള്ള പവിഴം, ഇന്ദ്രനീലം, വജ്രം തുടങ്ങിയ അതീവ വിലപിടിപ്പുള്ള കല്ലുകളുടെ മൂല്യനിർണ്ണയമാണ് ഇപ്പോൾ നടക്കുന്നത്.

ആഭരണങ്ങളിൽ നിന്നും ഈ രത്നങ്ങൾ ഇളക്കി മാറ്റിയാൽ അവയുടെ മൂല്യത്തിന് ഇടിവുണ്ടാകാൻ സാധ്യതയുള്ളതിനാൽ,

കല്ലുകൾ ഇളക്കാതെ തന്നെ അവയുടെ പരിശുദ്ധി ഉറപ്പുവരുത്തുന്ന ശാസ്ത്രീയമായ പരിശോധനാ രീതികളാണ് സംഘം അവലംബിക്കുന്നത്.

കിരീടത്തിലും മറ്റ് തിരുവാഭരണങ്ങളിലും പതിപ്പിച്ചിട്ടുള്ള കല്ലുകളുടെ വിവരങ്ങൾ രജിസ്റ്ററുമായി ഒത്തുനോക്കി ഉറപ്പുവരുത്തും.

 

ശബരിമലയിൽ തീർത്ഥാടന കാലത്തും മാസപൂജ സമയത്തും ഭക്തർ നടവരവായി സമർപ്പിക്കുന്ന സ്വർണ്ണ, വെള്ളി ആഭരണങ്ങൾ,

വലിയ താലങ്ങൾ, വിലപിടിപ്പുള്ള പൂജാ പാത്രങ്ങൾ എന്നിവയെല്ലാം അപ്പപ്പോൾ തന്നെ ദേവസ്വം രജിസ്റ്ററിലും മഹസറിലും കൃത്യമായി രേഖപ്പെടുത്താറുണ്ട്.

ഇവ പിന്നീട് അതീവ സുരക്ഷാ ക്രമീകരണങ്ങളുള്ള സന്നിധാനത്തെ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റും.

തീർത്ഥാടന കാലത്ത് ഓരോ ആഴ്ചയിലും, മാസപൂജ കഴിഞ്ഞ് നട അടയ്ക്കുന്ന സമയത്തും സന്നിധാനത്തെ ഈ ശേഖരങ്ങൾ സമാഹരിച്ച് അതീവ സുരക്ഷയോടെ ആറന്മുള സ്ട്രോങ്ങ് റൂമിലേക്ക് എത്തിക്കുകയാണ് പതിവ്.

ഈ കൈമാറ്റ പ്രക്രിയയിലെ സുതാര്യതയും നിലവിലുള്ള സ്റ്റോക്കിന്റെ കൃത്യതയും പരിശോധിക്കാനാണ് അമിക്കസ് ക്യൂറിയുടെ നേതൃത്വത്തിലുള്ള സംഘം വീണ്ടും സന്നിധാനത്തെത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here