ഭാമക്കും സിദ്ധിക്കിനും പിന്നാലെ ഇടവേള ബാബുവും ബിന്ദു പണിക്കരും : നടിയെ ആക്രമിച്ച കേസിൽ കൂറുമാറ്റം തുടരുന്നു :

0
278

കൊച്ചി: യുവനടിയെ കാറില്‍ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ സിനിമാ രം​ഗത്ത് നിന്ന് കുറുമാറിയവരുടെ എണ്ണം നാലായി. സിദ്ധിഖ്, ഭാമ,ഇടവേള ബാബു, ബിന്ദു പണിക്കര്‍ എന്നിവരാണ് കൂറുമാറിയത്. ദീലീപിനെതിരെ ആക്രമിക്കപ്പെട്ട നടി പരാതി നല്‍കിയിരുന്നുവെന്ന ആദ്യമൊഴിയില്‍ നിന്നാണ് ഇടവേള ബാബു പിന്മാറിയത്. തന്റെ അവസരങ്ങള്‍ ദിലീപ് ഇല്ലാതാക്കുന്നുവെന്നാണ് നടി പരാതിപ്പെട്ടതെന്നാണ് ഇടവേള ബാബു പറഞ്ഞിരുന്നത്.2013 മാര്‍ച്ചില്‍ കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലില്‍ ദീലീപ് ഒന്നാം പ്രതി പള്‍സര്‍ സുനിയെ കണ്ട കാര്യം അറിയാമെനന്നായിരുന്നു ബിന്ദു പണിക്കര്‍ മുന്‍പ് നല്‍കിയ മൊഴി, ഈ മൊഴിയാണ് കോടതിയില്‍ മാറ്റിപ്പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് സിദ്ധിഖും ഭാമയും കൂറുമാറിയത് അമ്മ സംഘടന സംഘടിപ്പിച്ച സ്റ്റേജ് ഷോ റിഹേഴ്സല്‍ സമയത്ത് ദിലീപും ആക്രമണത്തിനിരയായ നടിയും തമ്മില്‍ തര്‍ക്കമുണ്ടായെന്ന് നേരത്തെ സിദ്ധിഖും ഭാമയും മൊഴി നല്‍കിയിരുന്നു. എന്നാല്‍ കോടതിയില്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഇരുവരും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here