രാത്രി വൈകി ഉറങ്ങുന്നതും ഉറക്കം കിട്ടാത്തവരുമാണോ നിങ്ങള്‍. അങ്ങനെയെങ്കില്‍ ആഴത്തിലുള്ള ഉറക്കത്തിന് അഞ്ച് ടിപ്‌സുകളിതാ…
രാവിലെ തുടര്‍ച്ചയായി അലാറം അടിക്കുമ്പോള്‍ ഉറക്കത്തില്‍ അത് ഓഫാക്കി വീണ്ടും കിടന്നുറങ്ങുന്ന പതിവ് നമ്മളില്‍ പലര്‍ക്കുമുണ്ടല്ലേ! ഇത്തിരി നേരം കൂടി ഉറങ്ങാമെന്ന തോന്നലുകൊണ്ടായിരിക്കും ചിലര്‍ ഇങ്ങനെ ചെയ്യുന്നത്. എന്നാല്‍ മറ്റു ചിലരാവട്ടെ ഉറക്കം പൂര്‍ണമായില്ലെന്ന് തോന്നുന്നവരും. എന്നാല്‍ ചിലര്‍ക്ക് എഴുന്നേല്‍ക്കണമെന്നുണ്ടെങ്കിലും അതിനുള്ള ഊര്‍ജം ലഭിക്കണമെന്നില്ല. ഇതൊക്കെ എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇതൊക്കെ ഉറക്കം ശരിയാകാത്തതിന്‍റെ പ്രശ്‌നങ്ങളാണ്.
പലപ്പോഴും പ്രശ്‌നം നിങ്ങൾ എത്ര നേരം ഉറങ്ങുന്നു എന്നതല്ല, മറിച്ച് നിങ്ങൾ എത്ര നന്നായി ഉറങ്ങുന്നു എന്നതാണ്. രാത്രിയില്‍ നന്നായി ഉറങ്ങിയാല്‍ മാത്രമേ ഉന്‍മേഷത്തോടെ എഴുന്നേല്‍ക്കാന്‍ സാധിക്കുകയുള്ളു. അതിനാല്‍ ഉൻമേഷത്തോടെ ഉണരാന്‍ സഹായിക്കുന്ന അഞ്ച് നുറുങ്ങുകളിതാ…
1. ഉറക്കത്തിന് ഒരു ഷെഡ്യൂള്‍ പാലിക്കുക
എപ്പോഴും ഉറങ്ങാന്‍ കൃത്യമായ ഒരു ഷെഡ്യൂള്‍ പാലിക്കുക. അത് ശരീരത്തിന്‍റെയും മനസിന്‍റെയും ആരോഗ്യത്തിനും സഹായിക്കും. മിക്ക ദിവസങ്ങളില്‍ വൈകി ഉറങ്ങുന്ന പതിവ് നമ്മളില്‍ പലര്‍ക്കുമുണ്ടാകും. എന്നാല്‍ ഇത് നമ്മുടെ ഉറക്കത്തേയും ആരോഗ്യത്തേയും തകിടം മറിക്കും. നല്ല ആരോഗ്യത്തിനായി എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങാനും ഉണരാനും ശ്രമിക്കുക. ഇത് തുടര്‍ന്നാല്‍ ഒന്നോ രണ്ടോ ആഴ്‌ചയ്ക്കുള്ളിൽ നിങ്ങളുടെ ശരീരം സ്വാഭാവികമായി അലാറമില്ലാതെ ഉണരും.
2. ഉറങ്ങുന്നതിനുമുമ്പ് സ്‌ക്രീന്‍ ടൈം ഒഴിവാക്കുക
ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പ് ഇൻസ്റ്റാഗ്രാമിൽ സ്‌ക്രോൾ ചെയ്യാനും വര്‍ക്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് റിപ്ലെ കൊടുക്കാനും തോന്നിയേക്കാം. പക്ഷേ സ്‌ക്രീനുകളിൽ നിന്നുള്ള നീല വെളിച്ചം നിങ്ങളുടെ തലച്ചോറിനെ പകൽ സമയമാണെന്ന് ചിന്തിപ്പിക്കുന്നു.പകരം മനസിനെ ശാന്തമാക്കാനായി പുസ്‌തകം വായിക്കുകയോ പാട്ടു കേള്‍ക്കുകയോ പോഡ്‌കാസ്റ്റ് കേള്‍ക്കുകയോ ചെയ്യാം.
3. മനസിനെ ശാന്തമാക്കാം
കുടുംബവും ജോലിയുമൊക്കെയായി പലരും തിരക്കിലാവാറുണ്ട്. മാത്രമല്ല ചിലപ്പോള്‍ ജോലി സമ്മര്‍ദ്ദവും ഉണ്ടാകും. ഇതുമൂലം പെട്ടെന്ന് കൃത്യസമയത്ത് ഉറങ്ങാന്‍ സാധിക്കണമെന്നില്ല. അത് നമ്മുടെ ആരോഗ്യത്തെ ബാധിക്കും. അതിനാല്‍ തന്നെ ഉറങ്ങാന്‍ എപ്പോഴും ശാന്തമായ അന്തരീക്ഷം ഉണ്ടാക്കാന്‍ ശ്രമിക്കുക. ഉറങ്ങുന്നതിന് 20-30 മിനിറ്റ് മുമ്പ് ലൈറ്റുകള്‍ ഓഫാക്കുക. നിശബ്‌ദത പെട്ടന്ന് ഉറക്കം വരാന്‍ സഹായിക്കും. മാത്രമല്ല ഉറങ്ങുന്നതിന് മുന്‍പ് മനസിനെ ശാന്തമാക്കുന്ന തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യാം.
4. രാത്രിയില്‍ കഫീന്‍ ഒഴിവാക്കാം
ഉച്ചകഴിഞ്ഞ് കഫീനുകള്‍ ഒഴിവാക്കുന്നത് രാത്രി ഉറക്കത്തിന് നല്ലതാണ്. ആവശ്യമെങ്കിൽ ഗ്രീൻ ടീയോ ശരീരത്തിന് ഉന്മേഷം നല്കുന്ന പഴച്ചാറുകളോ വെള്ളമോ കുടിക്കാം. അത് ആഴത്തിലുള്ള ഉറക്കത്തിന് സഹായിക്കുന്നു.
5. ഉറങ്ങാന്‍ അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുക








