
തിരുവനന്തപുരം:സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വമ്പന്‍ ഇടിവ്. രാജ്യാന്തര വിപണിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ മാറ്റമാണ് സ്വര്‍ണവിലയിലും പ്രതിഫിലിച്ചിരിക്കുന്നത്. ഒരു ഔണ്‍സ് സ്വര്‍ണത്തിന്‍റെ വില അടുത്തിടെ 4,398 ഡോളര്‍ എന്ന റെക്കോര്‍ഡ് ആയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അമേരിക്കന്‍ ഡോളര്‍ ശക്തിപ്പെട്ടതും വ്യാപരത്തിലെ വന്‍ ലാഭമെടുപ്പുമെല്ലാം സ്വര്‍ണത്തിന്‍റെ വില കുറയ്ക്കാന്‍ കാരണമായി.
ഇന്ന് ( ഒക്‌ടോബര്‍ 27) രാവിലത്തെ 22 കാരറ്റ് സ്വര്‍ണവില 840 രൂപ കുറഞ്ഞ് 91, 280 രൂപയാണ് ഒരു പവന്. ഗ്രാമിന് 105 രൂപ കുറഞ്ഞ് 11,410 രൂപയാണ് കേരളത്തിലെ നിരക്ക്. കനം കുറഞ്ഞ സ്വര്‍ണം നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 85 രൂപ കുറഞ്ഞ് 9,385 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന് 7,305 രൂപയാണ്. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,720 രൂപയാണ് ഇപ്പോഴത്തെ വിപണി നിരക്ക്. അതേ സമയം വെള്ളി വിലയിലും ഇടിവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ 165 രൂപയായിരുന്നു വിലയെങ്കില്‍ ഇന്ന് അഞ്ച് രൂപ കുറഞ്ഞ് 160 രൂപ എന്ന നിരക്കിലാണ് എത്തിയിരിക്കുന്നത്.
തുടര്‍ച്ചയായ എട്ട് ആഴ്‌ചത്തെ വില കുതിപ്പിനൊടുവിലാണ് കഴിഞ്ഞ ആഴ്‌ച കനത്ത ഇടിവുണ്ടായത്. ഒക്‌ടോബര്‍ 21 ന് കേരളത്തില്‍ സര്‍വകാല റെക്കോര്‍ഡിലായിരുന്നു സ്വര്‍ണ വില, 97,360 രൂപയായിരുന്നു ഒരു പവന്. ഒക്ടോബർ 24ന് പവൻ 91,200 രൂപയിലേക്ക് താഴ്ന്നിറങ്ങി. 3 ദിവസത്തിനിടെ കുറഞ്ഞത് 6,160 രൂപയായിരുന്നു. ഗ്രാമിന് 770 രൂപയും കുറഞ്ഞ് 11,400 രൂപയിലായിരുന്നു അന്ന് വ്യാപാരം.
സ്വര്‍ണത്തിന്‍റെയും വെള്ളിയുടെയും വില കുറയാന്‍
ക്രൂഡ് ഓയില്‍ വിലയിലെ സമീപകാല വര്‍ധനവ് സ്വര്‍ണത്തിന്‍റെയും വെള്ളിയുടെയും വിലയില്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ട്. ഇടി എഫ് പിന്‍വലിച്ചതും തുടര്‍ച്ചയായ വിലയിടിവിന് കാരണമായി. ലോകത്തിലെ ഏറ്റവും വലിയ രണ്ട് എണ്ണ ഉപഭോക്താക്കള്‍ തമ്മിലുള്ള തീരുവകളും കയറ്റുമതി നിയന്ത്രണങ്ങളും ആഗോള സാമ്പത്തിക വളര്‍ച്ചയെ ബാധിച്ചേക്കാമെന്ന ആശങ്ക ലഘൂകരിച്ചുകൊണ്ട് യു എസ്- ചൈന സാമ്പത്തിക കരാര്‍ രൂപപ്പെട്ടതും വില ഇടിവിന് കാരണമായി.
ലാഭം തേടുന്നതിനായി നിക്ഷേപകര്‍ പലപ്പോഴും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ നിന്ന് മാറി എണ്ണയിലേക്ക് മാറുകയാണ്. ഇത് അസംസ്‌കൃത എണ്ണയുടെ വില ഉയരുകയും സ്വര്‍ണത്തിന്‍റെയും വെള്ളിയുടെയും വില കുറയാനും ഇടയാക്കി. ബുള്ളിയന്‍ വിപണിയില്‍ റെക്കോര്‍ഡ് വില കുതിച്ചുയരുന്നതിനിടെ നിക്ഷേപകര്‍ ലാഭമെടുക്കാന്‍ തുടങ്ങയതും തിരിച്ചടിയായി.
യുഎസിൽ റീട്ടെയ്ൽ പണപ്പെരുപ്പം നിരീക്ഷക പ്രവചനങ്ങളേക്കാൾ താഴ്ന്നു നിന്നത് വീണ്ടും പലിശയിളവ് ഉണ്ടാകുമെന്ന സൂചന ശക്തമാക്കിയിട്ടുണ്ട്. യു എസില്‍ അടിസ്ഥാന പലിശനിരക്ക് കുറയുന്നത് സ്വര്‍ണത്തിന് നേട്ടമാണുണ്ടാകുന്നത്. സ്വര്‍ണ നിക്ഷേപത്തിന് സ്വീകാര്യത ലഭിക്കും. മാത്രമല്ല ഡോളര്‍ തളരുന്നുവെങ്കില്‍ വലിയ തോതില്‍ സ്വര്‍ണം വാങ്ങാനും സാധ്യതയുണ്ട്. ഓണ്‍ലൈന്‍ വ്യാപാരവും വര്‍ധിക്കും. ഇങ്ങനെയെങ്കിലും വീണ്ടും സ്വര്‍ണ വില വര്‍ധിക്കാന്‍ സാധ്യത കുറയും.
അതേസമയം നിക്ഷേപകര്‍ കൂടുതലായി വെളളി ഇടി എഫുകളിലേക്ക് തിരിഞ്ഞിരുന്നു. സമീപ ദിവസങ്ങളിലൊക്കെ വലിയ തോതിലാണ് വെള്ളി വാങ്ങികൂട്ടിയത്.സ്വര്‍ണം സുരക്ഷിത നിക്ഷേപമെന്നപോലെ തന്നെയാണ് വെള്ളിയിലും ആളുകള്‍ നിക്ഷേപം നടത്തുന്നത്.
സ്വര്‍ണവിലയിലെ ഈ ആഴ്‌ചയിലെ പ്രതീക്ഷകള്‍
ഷി- ട്രംപ് ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞാലും സ്വര്‍ണവില മുന്നോട്ട് കുതിക്കും. റഷ്യ- യുക്രൈയ്‌ന്‍ പോരിന് ശമനമില്ലാത്തതും സ്വര്‍ണത്തിന് നേട്ടമാണുണ്ടാവുക. സ്വര്‍ണവില വൈകാതെ 4,500 ഡോളറിലേക്ക് ഉയര്‍ന്നേക്കുമെന്ന് സ്റ്റാര്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് കഴിഞ്ഞ ദിവസം പ്രവചിച്ചിരുന്നു.
ഒക്‌ടോബര്‍ -28-29 ദിവസങ്ങളിലൊക്കെ ഫെഡ് നിരിക്ക് കുറയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്‌ധര്‍ പറയുന്നത്. യു എസ് സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്കുകളും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുറഞ്ഞ പലിശ നിരക്കുകള്‍ സ്വര്‍ണത്തെ കൂടുതല്‍ ആകര്‍ഷകമാക്കും.
ഷി- ട്രംപ് കൂടിക്കാഴ്‌ചയും ചര്‍ച്ചകളുമൊക്കെ ആഗോള വ്യാപാരത്തെയും സ്വര്‍ണ വിലിയേയും ബാധിച്ചേക്കാം. അടുത്ത ആഴ്‌ചയിലെ സ്വര്‍ണവില അന്താരാഷ്‌ട്ര തലത്തില്‍ ഒരു ഔണ്‍സിന് 3,800-4,200 ഡോളര്‍ എന്ന നിരക്കില്‍ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ ആഗോള സമ്മര്‍ദ്ദം ഉയരുകയാണെങ്കില്‍ വീണ്ടും സ്വര്‍ണവിലയില്‍ കുതിപ്പുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്‌ധരുടെ വിലയിരുത്തല്‍.






