ന്യൂഡൽഹി: നാം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പാരിസ്ഥിതിക വെല്ലുവിളിയാണ് അന്തരീക്ഷ മലിനീകരണം. അതിൽ തന്നെ നമ്മുടെ ആരോഗ്യത്തിന് ഏറ്റവും അധികം വെല്ലുവിളി ഉയർത്തുന്ന ഒന്നാണ് വായുമലിനീകരണം. നഗരവത്‌കരണിൻ്റെയും വ്യവസായവത്‌കരണത്തിൻ്റെയും ഫലമായി അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്ന വിഷവാതകങ്ങള്‍ വായുവിനെ ശ്വസനയോഗ്യമല്ലാതാക്കി തുടങ്ങിയിരിക്കുന്നു. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളിലേക്കും ഇത് നയിക്കപ്പെടുന്നുണ്ട്.
കഴിഞ്ഞ ദിവസത്തെ ദീപാവലി ആഘോഷത്തിന് ശേഷം രാജ്യ തലസ്ഥാനത്തെ വായു മലിനീകരണ തോത് റെക്കോഡുകള്‍ ഭേദിച്ചാണ് കുതിച്ച് കയറിയത്. പടക്കം പൊട്ടിച്ചുള്ള ആഘോഷങ്ങള്‍ വായു മലിനീകരണത്തെ അതിരൂക്ഷമാക്കുകയും ഗുണനിലവാരത്തെ കാര്യമായി ബാധിക്കുകയും ചെയ്‌തു.
എല്ലാ വർഷത്തെയും പോലെ, ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ (വായു മലിനീകരണ അടിയന്തര നിർദേശങ്ങൾ), നിർമാണ പ്രവർത്തനങ്ങളിലെ മൊറട്ടോറിയം, വാഹന ഗതാഗത നിയന്ത്രണം എന്നിങ്ങനെ നിരവധി നടപടികള്‍ സ്വീകരിച്ചിരുന്നെങ്കിലും അത് പര്യാപ്‌തമല്ലെന്നാണ് ഇത്തവണത്തെ വായു മലിനീകരണ തോത് കാണിക്കുന്നത്.
ഈ സാഹചര്യത്തിലാണ് കൃത്രിമ മഴ പെയ്യിച്ച് വായു ശുദ്ധീകരിക്കാൻ ഡൽഹി സർക്കാർ ഒരുങ്ങുന്നത്. ശാസ്ത്രജ്ഞരുടെയും വിദഗ്‌ധരുടെയും സഹായത്തോടെ കൃത്രിമ മഴ പെയ്യിക്കാനുള്ള സാധ്യത ഡൽഹി സർക്കാർ പരിശോധിക്കുകയും ഉടൻ പ്രാവർത്തികമാക്കുകയും ചെയ്യുമെന്നാണ് നിലവിലെ വിവരങ്ങൾ. വിദേശ രാജ്യങ്ങളിൽ പരീക്ഷിച്ച് വിജയിച്ച ഈ വിദ്യ ആദ്യമായാണ് ഇന്ത്യയിൽ നടപ്പിലാക്കാൻ ഒരുങ്ങുന്നത്.
കൃത്രിമ മഴ പെയ്യിക്കുന്നതെങ്ങനെ?
കൃത്രിമ മഴയ്ക്കായി മേഘത്തിൻ്റെ സ്വാഭാവിക ഗതി മാറ്റുക എന്നതാണ് ആദ്യ പടി. ക്ലൗഡ് സീഡിംഗ് എന്ന സാങ്കേതിക വിദ്യയിലൂടെയാണ് കൃത്രിമ മഴ സാധ്യമാക്കുന്നത്. ഇതിലൂടെ സിൽവർ അയഡൈഡ്, ക്ലോറൈഡ് തുടങ്ങിയ കണികകൾ മേഘങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു.
പ്രത്യേക വിമാനങ്ങൾ, റോക്കറ്റുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. മേഘത്തിൽ തളിക്കുന്ന കണികകൾ മേഘങ്ങളിലെ ജലബാഷ്‌പത്തെ ആകർഷിക്കുകയും ഈർപ്പം വലിച്ചെടുക്കുകയും ചെയ്യുന്നു. ഇത് ജലത്തുള്ളികളായി മാറുകയും മഴയായി പെയ്യുകയും ചെയ്യുന്നു.
എന്താണ് ക്ലൗഡ് സീഡിംഗ് ?
അന്തരീക്ഷത്തിൽ മേഘങ്ങളുടെ ഘടനയിൽ വ്യത്യാസം വരുത്തുന്ന പ്രക്രിയയാണ് ക്ലൗഡ് സീഡിംഗ്. മേഘങ്ങളിൽ, നടക്കുന്ന സൂക്ഷ്‌മഭൗതികപ്രവർത്തനങ്ങൾ, രാസപദാർഥങ്ങൾ ഉപയോഗിച്ച് കൃത്രിമമായി സൃഷ്‌ടിക്കുന്നു. ഇത് ചെയ്യുന്നത് വഴി ഐസ് പാരലുകൾ സൃഷ്‌ടിക്കപ്പെടുകയും മേഘത്തിന് മഴ ഉത്‌പാദിപ്പിക്കാനുള്ള കഴിവ് വർധിക്കുകയും ചെയ്യുന്നു.
വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് ആകാശത്തേക്ക് സിൽവർ അയഡൈഡ്, പൊട്ടാസ്യം അയഡൈഡ്, ഡ്രൈ ഐസ് തുടങ്ങിയ രാസവസ്‌തുക്കൾ തളിച്ചാണ് ക്ലൗഡ് സീഡിംഗ് നടത്തുന്നത്. ഈ രാസവസ്‌തുക്കൾ ജലബാഷ്‌പത്തെ ആകർഷിക്കുകയും മഴ മേഘങ്ങൾ രൂപപ്പെടാൻ സഹായിക്കുകയും ചെയ്യുന്നു. സാധാരണയായി ഈ രീതിയിലൂടെ മഴ പെയ്യാൻ ഏകദേശം 30 മിനിറ്റ് സമയം എടുക്കും.
ക്ലൗഡ് സീഡിംഗ് ഇന്ത്യയിലാദ്യമോ?
വിദേശ രാജ്യങ്ങളിൽ നടത്തിയിട്ടുണ്ടെങ്കിലും ഇന്ത്യയിൽ ഇതുവരെ ഈ പദ്ധതി നടപ്പിലാക്കിയിട്ടില്ല. കഴിഞ്ഞ വർഷം ഐഐടി കാൺപൂർ ക്ലൗഡ് സീഡിംഗ് പരീക്ഷണം നടത്താൻ പദ്ധതിയിട്ടിരുന്നെങ്കിലും നടന്നില്ല. 2023 ഡിസംബറിൽ, പാകിസ്ഥാനിലെ ലാഹോറിൽ ക്ലൗഡ് സീഡിംഗ് നടത്തി. ഇത് വായു ഗുണനിലവാര സൂചിക 300 ൽ നിന്ന് 189 ആയി കുറച്ചു. എന്നിരുന്നാലും, രണ്ട് ദിവസത്തിനുള്ളിൽ വീണ്ടും പഴയ നിലയിലായി.
കൃത്രിമ മഴയെക്കുറിച്ച് ഔദ്യോഗിക വൃത്തങ്ങൾ ചർച്ച ചെയ്യുന്നത് ഇതാദ്യമല്ല. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മലിനീകരണം ഏറ്റവും ഉയർന്ന നിലയിലാകുന്ന ശൈത്യകാലത്തും ദീപാവലി തുടങ്ങിയ ഉത്സവ സീസണുകളിലും സർക്കാരുകൾ ഇക്കാര്യം ചർച്ച ചെയ്‌തിട്ടുണ്ട്. എന്നിരുന്നാലും, സാങ്കേതിക പ്രശ്‌നങ്ങളും സങ്കീർണമായ അനുമതി നടപടിക്രമങ്ങളും കാരണം ഈ പരീക്ഷണം നടന്നില്ല.