പാലിലും പാലുൽപ്പന്നങ്ങളിലും പ്രോട്ടീൻ അടങ്ങിയിട്ടുണ്ടെങ്കിലും അവ ഒഴിവാക്കേണ്ട ആവശ്യമില്ല
ശരീരത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂടുമ്പോൾ, സന്ധിവേദന, വൃക്കയിലെ കല്ലുകൾ തുടങ്ങിയ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് സ്വാഭാവികമായി കുറയ്ക്കുന്നതിനുള്ള ഭക്ഷണക്രമത്തെക്കുറിച്ച് ഡോ. കാർത്തികേയൻ വിശദമായി വിവരിച്ചിട്ടുണ്ട്.
ഉയർന്ന യൂറിക് ആസിഡുള്ളവർ തീർച്ചയായും ഒഴിവാക്കേണ്ട ഭക്ഷണങ്ങളെക്കുറിച്ച് അദ്ദേഹം തന്റെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പരാമർശിച്ചിട്ടുണ്ട്. യൂറിക് ആസിഡിന്റെ പ്രധാന ഘടകമായ പ്യൂരിൻ കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കണമെന്ന് ഡോ. കാർത്തികേയൻ പറഞ്ഞു.
പാലിലും പാലുൽപ്പന്നങ്ങളിലും പ്രോട്ടീൻ അടങ്ങിയിട്ടുണ്ടെങ്കിലും അവ ഒഴിവാക്കേണ്ട ആവശ്യമില്ലെന്ന് ഡോ.കാർത്തികേയൻ പറയുന്നു. വേദനസംഹാരികൾ, രക്തസമ്മർദ്ദത്തിനുള്ള ചില മരുന്നുകൾ എന്നിവ ഡോക്ടറുമായി കൂടിയാലോചിക്കാതെ കഴിക്കരുതെന്നും ഡോക്ടർ മുന്നറിയിപ്പ് നൽകി.
യൂറിക് ആസിഡ് നിയന്ത്രണത്തിലാക്കാൻ ഡോ.കാർത്തികേയൻ നിർദേശിച്ച പ്രധാന ഭക്ഷണക്രമങ്ങൾ ഇവയാണ്: ആവശ്യത്തിന് വെള്ളം കുടിക്കേണ്ടത് വളരെ പ്രധാനമാണ്. ഇത് ശരീരത്തിൽ നിന്ന് മൂത്രത്തിലൂടെ യൂറിക് ആസിഡ് പുറന്തള്ളാൻ സഹായിക്കും. ചീര, തക്കാളി, വെള്ളരി തുടങ്ങിയ നാരുകൾ അടങ്ങിയ പച്ചക്കറികളും പഴങ്ങളും കൂടുതൽ കഴിക്കുക. യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ കാപ്പി സഹായിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.







