വീട്ടിനുള്ളിലെ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നമ്മുടെ സമ്പത്തും ഐശ്വര്യവും നഷ്ടമാകുന്നത്‌ നമ്മൾ പോലും അറിയില്ല

0
39

വീടിന്റെ പ്രധാന വാതിലിനു സമീപം നമുക്ക് ഐശ്വര്യം കൊണ്ടുവരുന്ന ചില ഘടകങ്ങളും വീട്ടിൽ നെഗറ്റീവ്‌ എനർജി സൃഷ്ടിക്കുന്ന കാര്യങ്ങളും എന്തൊക്കെയെന്ന് വാസ്തുപ്രകാരം നിര്‍ദേശിയ്ക്കുന്നു. വീട്ടിനുള്ളിൽ ഐശ്വര്യം കൊണ്ടു വരാൻ ചെയ്യേണ്ട കാര്യങ്ങളും സമ്പത്ത്‌ നഷ്ടപ്പെടുത്തുന്ന വീട്ടിലെ അനാവശ്യ കാര്യങ്ങളും ഇവയാണ്‌!

1. ഫ്രഷ് പൂക്കള്‍: ഒരു ഗ്ലാസ് ബൗളിലോ ഗ്ലാസ് ഫ്ലവര്‍വേസിലോ ഫ്രഷ് പൂക്കള്‍ വെള്ളം നിറച്ചു പ്രധാനവാതില്‍ക്കല്‍ അതായത് വീട്ടിലേയ്ക്കുള്ള പ്രവേശനഭാഗത്തു വയ്ക്കുക. പൂക്കള്‍ ദിവസവും മാറ്റണം. ഇത് പൊസറ്റീവിറ്റി കൊണ്ടുവരും.

2. ആലില, മാവില, അശോകത്തിന്റെ ഇല: ആലില, മാവില, അശോകത്തിന്റെ ഇല എന്നിവ കോര്‍ത്ത് പ്രധാന വാതിലിനു മുകളില്‍ വയ്ക്കുന്നതും ഐശ്വര്യദായകമാണ്.

3. ചൂല്: മുറികൾ വൃത്തിയാക്കുന്ന ചൂല് ഭിത്തിയിൽ ചാരി വയ്ക്കാതെ കിഴക്കുപടിഞ്ഞാറു ദിശയിൽ തറയിൽ വയ്ക്കുക.

4. ചെരുപ്പിട്ടു നടക്കാതിരിക്കുക: ചെരുപ്പിട്ടു വീട്ടിനകത്തൂടെ നടക്കാതിരിക്കുക. ഇത്‌ വീട്ടിനുള്ളിൽ നെഗറ്റീവ്‌ എനർജി സൃഷ്ടിക്കും.

5. തലമുടി, നഖം: തലമുടി, നഖം എന്നിവ തറയിൽ ഇടുക, ചീപ്പിൽ മുടി കെട്ടിക്കിടക്കുക, അസ്തമയം കഴിഞ്ഞു മുടി ചീപ്പ് ഉപയോഗിച്ച് ചീവുക, നഖം വെട്ടുക എന്നിവയെല്ലാം ഒഴിവാക്കുക.

6. കല്ലുപ്പ്: കല്ലുപ്പ് നെഗറ്റീവ് എൻജിയെ ഇല്ലാതാക്കി പോസിറ്റീവ് എനർജി നിറക്കുന്ന ഒരു വസ്തുവാണ്. കുറച്ചു കല്ലുപ്പ് തുറന്ന പാത്രത്തിലാക്കി ഭക്ഷണമേശയിലും ബാത്റൂമിലെ നനവുതട്ടാത്ത മൂലയിലും വയ്ക്കുന്നത് നല്ലതാണ്. വീട്ടിൽ ഏറ്റവും കൂടുതൽ നെഗറ്റീവ് എനർജി ഉള്ള ബാത്റൂമിന്റെ വാതിൽ എപ്പോഴും അടച്ചിടണം. വെള്ളത്തിൽ അല്പം കല്ലുപ്പ് ചേർത്ത് തറ തുടയ്ക്കുന്നതും സുഗന്ധതൈലങ്ങൾ തളിക്കുന്നതും പോസിറ്റീവ് അന്തരീക്ഷം നിലനിർത്താൻ നല്ലതാണ്.

7. കുന്തിരിക്കം, അഷ്ടഗന്ധം, കർപ്പൂരതുളസി: വീടിനകം തൂത്തു തുടച്ചു വൃത്തിയാക്കുക, കുന്തിരിക്കം, അഷ്ടഗന്ധം, കർപ്പൂരതുളസി എന്നിവ പുകയ്ക്കുക, എച്ചിൽ പാത്രങ്ങൾ, മുഷിഞ്ഞ വസ്ത്രങ്ങൾ എന്നിവ കൂട്ടിയിടാതെ

8. വീടിന്റെ പ്രധാന വാതില്‍: വീടിന്റെ പ്രധാന വാതില്‍ മറ്റേതു വാതിലിനേക്കാളും വലുതായിരിയ്ക്കണം. ഇത് വാസ്തു പ്രകാരം ഏറെ പ്രധാനമാണ്. രധാന വാതില്‍ ഇരുപാളികളായി ക്ലോക്ക് വൈസായി ഉള്ളിലേയ്ക്കു തുറക്കുന്നത് വാസ്തുപ്രകാരം ഏറെ വിശിഷ്യമാണ്. ഇതുപോലെത്തന്നെ നല്ല ഗുണമുള്ള മരം കൊണ്ടുവേണം, മുന്‍വാതില്‍ പണിയാന്‍. വാതില്‍ തുറക്കുമ്പോഴോ അടയ്ക്കുമ്പോഴോ ഒച്ചയുണ്ടാകുകയുമരുത്. വീടിന് അകത്തേയ്ക്കു കടക്കാന്‍ ഒരു വാതിലും പുറത്തേയ്ക്കായി മറ്റൊരു വാതിലുമെങ്കില്‍ ഏറെ നല്ലത്. എന്നാല്‍ പുറത്തേയ്ക്കുള്ള വാതില്‍ അകത്തേയ്ക്കുള്ള വാതിലിനേക്കാള്‍ ചെറുതാകണം.

9. സ്റ്റൈപ്പുകളുണ്ടെങ്കില്‍: പ്രധാന വാതിലിലേയ്‌ക്കെത്താന്‍ സ്റ്റൈപ്പുകളുണ്ടെങ്കില്‍ ഇവ ഒറ്റയക്കമുള്ളവയാകാന്‍ ശ്രദ്ധിയ്ക്കുക. അതായത് 1, 3, 5 എന്നീ ക്രമത്തില്‍.

10. വീട്ടിലെ വാതിലുകളുടെ എണ്ണം: വീട്ടിലെ വാതിലുകളുടെ എണ്ണം എപ്പോഴും ഇരട്ടയക്കമാകണം. 2,4, എന്നിങ്ങനെ. ഇതുപോലെ പൂജ്യത്തില്‍ അവസാനിയ്ക്കുന്ന എണ്ണമാകരുത്, 10, 20 എന്നിങ്ങനെ പാടില്ലെന്നര്‍ത്ഥം.

11. ഉപയോഗശൂന്യമായ വസ്തുക്കൾ: ഉപയോഗശൂന്യമായ വസ്തുക്കൾ വീട്ടിൽ നിന്നും ഒഴിവാക്കുകയാണ് വീട്ടിൽ ഐശ്വര്യം വരാൻ ചെയ്യെണ്ടത്. ഉപയോഗശൂന്യമായ വസ്തുക്കൾ വീട്ടിൽ നിറ​യ്ക്കുന്നത് നെഗറ്റീവ് എനർജിയാണ്. ഈ കാര്യങ്ങളൊക്കെ ശ്രദ്ധിക്കാം.

12. പ്രാവിന്റെ കൂട്: വീട്ടിൽ പ്രവിന്റെ കൂട് വേണ്ട, ദാരിദ്യ്രം കൊണ്ടു വരാൻ ഇത് കാരണമാകുമെന്ന് വിശ്വസിക്കപ്പെടുന്നു.

13. തേനിച്ചക്കൂട്: നിർഭാഗ്യം എന്നതിലുപരി അപകടകരവുമാണ് തേനിച്ചക്കൂട് വീടിനകത്തുള്ളത്. വീട്ടിലെ സൗഭാഗ്യത്തെയും സമ്പത്തിനെയും ഇല്ലാതാക്കുന്നു.

14. ചിലന്തിവല: വീട്ടിൽ ചിലന്തിവലകൾ നിറഞ്ഞിരിക്കുന്നത് ദൗർഭാഗ്യം സമ്മാനിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

15. പൊട്ടിയ കണ്ണാടി: പൊട്ടിയ കണ്ണാടി വീടിനുള്ളിൽ സൂക്ഷിക്കുന്നത് നല്ലതല്ലെന്നാണ് വിശ്വസിക്കപ്പെടുന്നത്.

16. വവ്വാൽ: വീടിനകത്ത് വവ്വാൽ കടന്നു വരുന്നത് നല്ലതല്ല. വീടിനകത്ത് കൂടുകെട്ടി താമസിക്കുന്നതും നല്ലതല്ല.

17. ഭിത്തിയിലെ വിള്ളൽ: ഭിത്തിയിലെ വിള്ളൽ എത്രയും പെട്ടെന്ന് ശരിയാക്കേണ്ട ഒന്നാണ്. വീടിന്റെ സാമ്പത്തിക അടിയറ ഇളകുന്നതിന്റെ സൂചനയാണിതെന്ന് വിശ്വസിക്കപ്പെടുന്നു.

18. പൈപ്പിന്റെ ലീക്ക്: സമ്പത്തും ഐശ്വര്യവും നഷ്ടപ്പെടുന്നതിന്റെ സൂചനയാണിത്.

19. അതുപോലെ തന്നെ വീടിന്റെ മേൽക്കൂരയിൽ ആവശ്യമില്ലാത്ത സാധനങ്ങൾ നിറച്ച് വയ്ക്കരുത്. വീടിനകത്ത് ചെടികൾ ഉപയോഗിക്കുന്നത് ഇപ്പോഴത്തെ ട്രെൻഡാണ്. എന്നാൽ, ഇതിൽ നിന്നും പൊഴിഞ്ഞു വീഴുന്ന ഉണങ്ങിയ ഇലകൾ വീടിന്റെ ഐശ്വര്യം കെടുത്തും.

20. എട്ടുകാലിവല, ചിതൽ: എട്ടുകാലിവല, ചിതൽ എന്നിവ വീട്ടിനകത്തു എവിടേലും കാണുകയാണെങ്കിൽ ഉടൻ തന്നെ കളയുക. ഇവ വീട്ടിൽ കാണുന്നത് ദൗർഭാഗ്യത്തിന് കാരണമാവും.

LEAVE A REPLY

Please enter your comment!
Please enter your name here