ലോകത്തിലെ ആദ്യത്തെ റസിഡന്‍ഷ്യല്‍ സര്‍വ്വകലാശാലയായി കണക്കാക്കപ്പെടുന്ന നളന്ദ പുരാതന ഇന്ത്യയിലെ പ്രശസ്ത സര്‍വ്വകലാശാലയായിരുന്നു. ഒരേ സമയം പതിനായിരത്തോളം വിദ്യാര്‍ഥികളും രണ്ടായിരത്തോളം അധ്യാപകരും ഉണ്ടായിരുന്ന നളന്ദ ഒരു അന്താരാഷ്ട്ര നിലവാരത്തിലുള്ള സര്‍വ്വകലാശാലയായിരുന്നു. ബുദ്ധമത വൈജ്ഞാനികകേന്ദ്രമായിരുന്ന നളന്ദ ബിഹാറിന്റെ തലസ്ഥാനമായ പറ്റ്നക്ക് 100 മൈൽ തെക്കുകിഴക്കായാണ് സ്ഥിതി ചെയ്തിരുന്നത്. ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾ പഠിക്കാൻ വന്ന ലോകത്തിലെ ആദ്യത്തെ റെസിഡൻഷ്യൽ സർവ്വകലാശാലയായിരുന്നു നളന്ദ സർവകലാശാല. 300-ലധികം മുറികളും ഏഴ് വലിയ ഹാളുകളും ഒമ്പത് നിലകളുള്ള ധർമ്മഗുഞ്ച് ലൈബ്രറിയും ഇതിനുണ്ടായിരുന്നു.
ഇന്ന് രാജ്ഗിര്‍ എന്നറിയപ്പെടുന്ന പഴയ രാജഗൃഹത്തിനും ഇന്നത്തെ പാറ്റ്‌നയ്ക്കും(പഴയ പാടലീപുത്ര) സമീപത്തായാണ് നളന്ദ സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ തന്നെ ആദ്യത്തെ റെസിഡന്‍ഷ്യല്‍ സര്‍വകലാശാലയായി അറിയപ്പെടുന്ന ഇവിടെ ചൈന, കൊറിയ, ജപ്പാന്‍, ടിബറ്റ്, മംഗോളിയ, ശ്രീലങ്ക, തെക്കുകിഴക്കന്‍ ഏഷ്യ തുടങ്ങിയവടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പഠനത്തിനായി എത്തിയിരുന്നു. വൈദ്യശാസ്ത്രം, ആയുര്‍വേദം, ബുദ്ധമതം, ഗണിതശാസ്ത്രം, വ്യാകരണം, ജ്യോതിശാസ്ത്രം, ഇന്ത്യന്‍ തത്വശാസ്ത്രം എന്നിവയെല്ലാം നളന്ദയില്‍ അക്കാലത്ത് പഠിപ്പിച്ചിരുന്നു. സിഇ (എഡി) എട്ട്, ഒന്‍പത് നൂറ്റാണ്ടുകളില്‍ പാലാ രാജവംശത്തിന്റെ കീഴില്‍ ഈ സര്‍വകലാശാല ഉന്നതിയിലെത്തുകയും അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം നേടുകയും ചെയ്തിരുന്നു. ഗണിതശാസ്ത്രത്തിലും ജ്യോതിശാസ്ത്രത്തിലും നളന്ദ സര്‍വകലാശാല സുപ്രധാന സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ ഗണിതശാസ്ത്രത്തിന്‍റെ തുടക്കക്കാരനും പൂജ്യത്തിന്റെ ഉപജ്ഞാതാവുമായ ആര്യഭട്ട സിഇ ആറാം നൂറ്റാണ്ടില്‍ നളന്ദയിലെ അധ്യാപകരില്‍ ഒരാളായിരുന്നു.
ഇന്നത്തെ മുന്‍നിര വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐഐടി, ഐഐഎം തുടങ്ങിയവയിലേതെന്ന പോലെ കഠിനമായിരുന്നു നളന്ദയിലേക്കുള്ള വിദ്യാര്‍ഥി പ്രവേശനം. പ്രവേശനം നേടുന്നതിന് വിദ്യാര്‍ഥികള്‍ക്ക് കടുകട്ടിയാര്‍ന്ന അഭിമുഖങ്ങള്‍ നേരിടേണ്ടിയിരുന്നു. ഇങ്ങനെ പ്രവേശനം നേടിയവര്‍ ധര്‍മപാല, സിലഭദ്ര തുടങ്ങിയ ആദരണീയരായ ബുദ്ധമത ആചാര്യന്മാരുടെ ശിക്ഷണത്തിലാണ് പഠനം തുടര്‍ന്നത്. ‘ധര്‍മ ഗുഞ്ച്’ അഥവാ ‘സത്യത്തിന്റെ പര്‍വതം’ എന്നറിയപ്പെടുന്ന സര്‍വകലാശാലയുടെ ലൈബ്രറിയില്‍ കൈകള്‍ കൊണ്ടെഴുതിയ 90 ലക്ഷം താളിയോല ഗ്രന്ഥങ്ങള്‍ ഉണ്ടായിരുന്നു. ബുദ്ധമത വിജ്ഞാനം സംബന്ധിച്ചുള്ള ലോകത്തിലെ ഏറ്റവും സമ്പന്നമായ ശേഖരമായി ഇത് കണക്കാക്കപ്പെടുന്നു. 1190കളില്‍ തുര്‍ക്കോ-അഫ്ഗാന്‍ സൈനിക ജനറലായിരുന്ന ഭക്തിയാര്‍ ഖില്‍ജിയുടെ ആക്രമണത്തില്‍ ഈ സ്ഥാപനം അഗ്നിക്കിരയായി. ബുദ്ധമത ജ്ഞാനത്തിന്റെ ഏറ്റവും മൂല്യവത്തായ താളിയോല ഗ്രന്ഥങ്ങള്‍ നശിപ്പിച്ച ആ തീ മൂന്ന് മാസത്തോളം ആളിക്കത്തിയെന്ന് പറയപ്പെടുന്നു.
ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി സ്ഥാപിക്കപ്പെടുന്നതിന് 500 വർഷങ്ങൾക്ക് മുമ്പ് , ഇന്ത്യയിലെ നളന്ദ യൂണിവേഴ്‌സിറ്റി 9 ദശലക്ഷം കയ്യെഴുത്തുപ്രതികളുടെ കേന്ദ്രമായിരുന്നു, കൂടാതെ ലോകമെമ്പാടുമുള്ള 10,000 വിദ്യാർത്ഥികളെ ആകർഷിച്ചു. നളന്ദ എന്നത് 3 വാക്കുകളുടെ സംസ്‌കൃത സംയോജനമാണ് – ന+അലം+ദ, അതായത് “അറിവിന്റെ തടയാനാവാത്ത പ്രവാഹം”. വടക്കുകിഴക്കൻ ഇന്ത്യയിലെ ബീഹാർ സംസ്ഥാനത്താണ് നളന്ദ മഹാവിഹാര സ്ഥലം സ്ഥിതി ചെയ്യുന്നത്. ബിസി മൂന്നാം നൂറ്റാണ്ട് മുതൽ എഡി പതിമൂന്നാം നൂറ്റാണ്ട് വരെയുള്ള ഒരു സന്യാസ, പണ്ഡിത സ്ഥാപനത്തിന്റെ പുരാവസ്തു അവശിഷ്ടങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ചരിത്രപ്രേമികൾ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണ് നളന്ദ . അതിന്റെ പുരാതന അവശിഷ്ടങ്ങൾ, ബുദ്ധമത കേന്ദ്രങ്ങൾ, പ്രശസ്തമായ നളന്ദ സർവകലാശാല എന്നിവ ഇന്ത്യയുടെ സമ്പന്നമായ ഭൂതകാലത്തെക്കുറിച്ച് സവിശേഷമായ ഉൾക്കാഴ്ച നൽകുന്നു.
പത്താം നൂറ്റാണ്ടിലെ ബോലഗ്‌ന 12ാം നൂറ്റാണ്ടിലെ ഓക്സഫോര്‍ഡ്, 13ാം നൂറ്റാണ്ടിലെ കേംബ്രിഡ്ജ് എന്നിവയ്ക്കെല്ലാം 700 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയില്‍ നളന്ദ പോലൊരു അന്താരാഷ്ട്ര സ്ഥാപനം നിലനിന്നിരുന്നവെന്നത് അത്ഭുതമാണ്. ഗുപ്തസാമ്രാജ്യത്തിന് കീഴില്‍ കുമാര ഗുപ്തനാണ് അഞ്ചാം നൂറ്റാണ്ടില്‍ നളന്ദ സര്‍വകലാശാല സ്ഥാപിക്കുന്നത്. റെസിഡ്യന്‍ഷ്യല്‍ സമ്പ്രദായത്തിലായിരുന്നു പഠനം. വേദ പഠനരീതിയായിരുന്നു ഇവിടെ പിന്തുടര്‍ന്നു പോന്നിരുന്നത്. ഗുപ്തകാലത്തെ അഞ്ച്, ആറ് നൂറ്റാണ്ടുകളില്‍ നളന്ദയുടെ ഖ്യാതി നാലുദിക്കും കുതിച്ചു പാഞ്ഞു. ഒമ്പതാം നൂറ്റാണ്ടുവരെ ഇതേ നില തുടര്‍ന്നു.
വെറുമൊരു സര്‍വകലാശാലയ്ക്ക് അപ്പുറം വിശാലമായ ഭൗതിക സൗകര്യങ്ങളും ഇവിടെ ലഭ്യമാക്കിയിരുന്നു. അതിവിപുലമായി ഗ്രന്ഥ ശേഖരം നളന്ദയുടെ സവിശേഷതകളിലൊന്നായിരുന്നു. അതില്‍ പലതും അപൂര്‍വ്വ ഗ്രന്ഥങ്ങളായിരുന്നുവെന്നത് അതിന്റെ മൂല്യം പതിന്മടങ്ങ് വര്‍ദ്ധിപ്പിച്ചിരുന്നു. ഒമ്പത് നിലകളിലായിട്ടിരുന്നു ഈ ഗ്രന്ഥശേഖരം. അന്നത്തെ പ്രശസ്ത ലോകയാത്രികരുടെ യാത്രാകുറിപ്പുകളില്‍ സര്‍വകലാശാലയെ കുറിച്ചും അതിലെ ഗ്രന്ഥശാലയെ കുറിച്ചും വ്യക്തമാക്കുന്നുണ്ട്. നൂറോളം പ്രഭാഷണശാലകള്‍ ഇവിടെ സജ്ജീകരിച്ചിരുന്നു. പന്ത്രണ്ട് വര്‍ഷം നീണ്ടുനില്‍ക്കുന്ന പഠനം പൂര്‍ണമായും സൗജന്യമായിരുന്നു. സര്‍വകലാശാലയുടെ ഉന്നമനത്തിന് സഹായവുമായി നൂറോളം ഗ്രാമങ്ങള്‍ സര്‍വ്വസന്നാഹത്തോടെ മുന്നില്‍ തന്നെയുണ്ടായിരുന്നു. പത്ത് കിലോമീറ്ററോളം വ്യാപിച്ചു കിടന്നിരു രുന്ന സര്‍വകലാശാലയില്‍ എല്ലാ വിധത്തിലുള്ള സൗകര്യങ്ങളുമുണ്ടായിരുന്നു. പതിനായിരക്കണിന് വിദ്യാര്‍ഥികള്‍ ഇവിടെയുണ്ടായിരുന്നു. അന്ന് നളന്ദയില്‍ പഠിപ്പിച്ചിരുന്നു പ്രധാന കരിക്കുലം വൈദ്യശാസ്ത്ര പഠനമായിരുന്നു. ഇതിനു പുറമേ നിരവധി കോഴ്‌സുകള്‍ ഇവിടെ പഠിപ്പിച്ചിരുന്നു. 1500 ലധികം അധ്യാപകരുണ്ടായിരുന്നു. ജ്യോതിശാസ്ത്ര വീക്ഷണത്തിനും പ്രവര്‍ത്തനത്തിനുമായി ഒമ്പത് നിലകളുള്ള കെട്ടിടമുണ്ടായിരുന്നു.
ഒമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ കഥകള്‍ മാറിമറിയാന്‍ തുടങ്ങി. ഭാരതത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ നെടുംതൂണായ നളന്ദ പലരുടെയും… കണ്ണിലെ കരടായി മാറി. 1193ല്‍ മുഹമ്മദ് ബിന്‍ ബക്തിയാര്‍ ഖില്‍ജിയുടെ ആക്രമണിത്തിലാണ് സവര്‍കലാശാല തകര്‍ന്നത്. സര്‍വ്വ സന്നാഹത്തോടെയുള്ള ഖില്‍ജിയുടെ ആക്രമണത്തില്‍ പിടിച്ചുനില്‍ക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും അതെല്ലാം വിഫലമായി. ആയിരക്കണക്കിന് വരുന്ന ഗ്രന്ഥശേഖരം അഗ്നിഗോളങ്ങള്‍ വിഴുങ്ങി. ഇന്ത്യയുടെ ആത്മാവിനേറ്റ തീരാമുറിവായി നളന്ദ മാറി. പിന്നീട് നൂറ് വര്‍ഷത്തോളം നളന്ദ നിലനിന്നെങ്കിലും ആ പഴയ ഖ്യാതി തിരിച്ചുപിടിക്കാനായില്ല. പതിയെ നളന്ദ ഉപേക്ഷിക്കപ്പെട്ടു, എല്ലാ അര്‍ത്ഥത്തിലും അനാഥമാക്കപ്പെട്ടു. കാലത്തിന്റെ കാണാക്കയത്തില്‍ ഓര്‍മ്മയുടെ ചെറുകണികയായി മാത്രം അവശേഷിച്ചു. നളന്ദ സര്‍വകലാശാലയുടെ. പതനത്തോടെ ഇന്ത്യയിലെ ബുദ്ധിസവും പതിയെ പതനത്തിന്റെ പാതയിലേക്ക് നീങ്ങി.
ആരും കടന്നു ചെല്ലാതെ നൂറ്റാണ്ടുകളോളം ഒറ്റപ്പെട്ടുകിടന്ന സര്‍വകലാശാലയെ 19ാം നൂറ്റാണ്ടില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് ഖനനം ചെയ്ത് വീണ്ടെടുക്കുന്നത്. ലോകത്തിലെ തന്നെ ഖനനം ചെയ്‌തെടുത്ത് ഏറ്റവും വലിയ സര്‍വകലാശാലകളിലൊന്നാണിത്.പൂര്‍ണമായും മണ്ണില്‍ പുതഞ്ഞു പോയ സര്‍വകലാശാലയ്ക്ക് മുകളില്‍ വലിയ ഗ്രാമം തന്നെയുണ്ടായിരുന്നു. പുരാതനമായ നളന്ദ, ഇന്ത്യയിലെ 7 അത്ഭുതങ്ങളിൽ ഒന്നാണ്. യുനെസ്കോയുടെ ലോക പൈതൃകകേന്ദ്രങ്ങളുടെ പട്ടികയിൽ നളന്ദയേയും ഉൾപ്പെടുത്തിയിട്ടുണ്ട്.








