കണ്ണൂര്‍: കവർച്ചാ കേസിൽ പിടികൂടിയ പ്രതി കൊവിഡ് ചികിത്സയിലിരിക്കെ തടവ് ചാടി.റംസാൻ എന്ന ആളാണ് തടവ് ചാടിയത്. അഞ്ചരക്കണ്ടി കൊവിഡ് കെയർ സെൻ്ററിൽ വെച്ച് ഇന്ന് രാവിലെയാണ് സംഭവം.
ലോറി മോഷ്ടിച്ച് കടക്കുന്നതിന് ഇടയിലാണ് റംസാൻ കാസർകോട് വച്ച് ആദ്യം പൊലീസ് പിടിയിലാകുന്നത്. അന്തർസംസ്ഥാന വാഹനമോഷ്ടാക്കളുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു.