ഹിമാചൽ പ്രദേശിലെ മിന്നല്‍ പ്രളയം തീർഥാടകരെ അതിസാഹസികമായി രക്ഷപ്പെടുത്തി

0
107

ഷിംല: ഉത്തരകാശി മേഘവിസ്‌ഫോടനത്തിന് പിന്നാലെ ഹിമാചല്‍ പ്രദേശിലെ കിന്നൈര്‍ ജില്ലയില്‍ അപ്രതീക്ഷിത വെള്ളപ്പൊക്കം. കിന്നര്‍ കൈലാഷ് യാത്രാപാതയില്‍ കുടുങ്ങിയ 413 തീര്‍ഥാടകരെ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് രക്ഷപ്പെടുത്തി. ടാങ്ലിങ് പ്രദേശത്തിനടുത്തുള്ള ട്രക്കിങ് പാതയുടെ വലിയൊരു ഭാഗം ഒലിച്ചുപോയതിന് പിന്നാലെയാണ് തീര്‍ഥാടകര്‍ കുടുങ്ങിയത്. തീർഥാടകരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചു.

കയര്‍ അധിഷ്‌ഠിത ട്രാവേഴ്‌സ് ക്രോസിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഐടിബിപിയുടെ 17-ാം ബറ്റാലിയനിലെ ഉദ്യോഗസ്ഥരാണ് ഈ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. ദേശീയ ദുരന്ത നിവാരണ സേനയിലെ 14 അംഗ സംഘവുമായി സഹകരിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. മറ്റ് 33 ഉദ്യോഗസ്ഥരുടെ പിന്തുണയോടെ ഒരു ഗസറ്റഡ് ഓഫിസറുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തന ദൗത്യം നടത്തിയത്.

ഈ മേഖലയില്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന കിന്നൗർ ജില്ലാ ഭരണകൂടത്തിൻ്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഐടിബിപി, എന്‍ഡിആര്‍എഫ് ടീമുകള്‍ സംഭവസ്ഥലത്ത് തീവ്രമായ തെരച്ചില്‍ നടത്തിയത്. ഈ മേഖലയില്‍ ഇപ്പോഴും രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കൂടാതെ ഈ മേഖലയിലെ താമസക്കാരെ പുനരധിവസിപ്പിച്ചു. ജില്ലാ ഭരണകൂടത്തിനോടൊപ്പം മറ്റ് ബന്ധപ്പെട്ട ഏജന്‍സികളേയും ഏകോപിച്ചുള്ള ഒരു സംയുക്ത രക്ഷാപ്രവര്‍ത്തനവും സാധ്യമായ എല്ലാ സഹായകവും വെള്ളപ്പൊക്കമുണ്ടായ സ്ഥലത്ത് നടപ്പിലാക്കുമെന്നും ഐടിബിപി ആവര്‍ത്തിച്ചു.

അതേസമയം, കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് രാവിലെ 6:30 ന് ഹിമാചല്‍പ്രദേശത്തെ മിക്ക പ്രദേശങ്ങളിലും നേരിയ മിതമായതോ ആയ മഴയ്ക്ക് സാധ്യതയെന്ന് പ്രവചിച്ചിരുന്നു. കൂടാതെ അടുത്ത 3 മുതല്‍ 4 മണിക്കൂറിനള്ളില്‍ ബിലാസ്‌പൂര്‍, സോളന്‍, ഷിംല, സിര്‍മൗര്‍, മാണ്ഡി ജില്ലകളില്‍ ചില സമയങ്ങളില്‍ തീവ്രമായതോ അതിശക്‌തമായതോ ആയ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും ഐഎംഡി പ്രവചിച്ചിരുന്നു.

കൂടാതെ ചമ്പ,കാംഗ്ര, ഹാമിര്‍പൂര്‍, ഉന, ലാഹുല്‍, സ്‌പിതി, കിന്നൗർ, കുളു ജില്ലകളിലെ പല സ്ഥലങ്ങളിലും നേരിയതോ മിതയാതോ ആയ മഴ പ്രതീക്ഷിക്കാം. ഷിംലയില്‍ തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴ സാധാരണ ജീവതത്തെ തടസ്സപ്പെടുത്തി. കൂടാതെ ജില്ലയിലെ മിക്ക വദ്യാഭ്യസ സ്ഥാപങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.

ഉത്തരാഖണ്ഡിലെ ധരാലിയിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ വ്യാപകമായ നാശനഷ്‌ടം ഉണ്ടായി. ദുരന്തത്തിൽ കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇതുവരെ 130ലധികം പേരെ രക്ഷിച്ചാതായാണ് ഔദ്യോഗിക റിപ്പോർട്ട്. ഉത്തരകാശിയിലെ ധരാലി ഗ്രാമത്തിലും സുഖി ടോപ്പിലുമാണ് ഇന്നലെ (ഓഗസ്‌റ്റ് 5) മിന്നൽ മേഘവിസ്‌ഫോടനമുണ്ടായത്. നിമിഷങ്ങള്‍ക്കകം നിരവധി വീടുകളും കെട്ടിടങ്ങളും കുത്തൊഴുക്കില്‍ ഒലിച്ചുപോയി. രക്ഷാപ്രവർത്തനങ്ങൾക്കായി കൂടുതൽ സൈനിക സംഘങ്ങളെയും ദുരന്ത നിവാരണ സേനയെയും വിന്യസിച്ചിട്ടുണ്ട്.

ഈ വർഷം ജൂണ്‍ 20 മുതല്‍ ഓഗസ്‌റ്റ് 5 വരെയുള്ള മണ‍സൂണ്‍ കാലത്ത് ഹിാചല്‍ പ്രദേശില്‍ ആകെ 194 മരണങ്ങളും 1,85,251.98 ലക്ഷം രൂപയുടെ നഷ്‌ടവും റിപ്പോര്‍ട്ട് ചെയ്‌തതയി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി റിപ്പോർട്ട് ചെയ്‌തു.

LEAVE A REPLY

Please enter your comment!
Please enter your name here