പഹൽഗാം ആക്രമണത്തിൽ പങ്കുണ്ടെന്ന് കരുതുന്ന രണ്ട് ഭീകരരുടെ വീടുകൾ വെള്ളിയാഴ്ച സുരക്ഷാ സേനയും ജമ്മു കശ്മീർ അധികൃതരും ചേർന്ന് തകർത്തു.
ലഷ്കർ ഭീകരൻ ആദിൽ ഹുസൈൻ തോക്കറിന്റെ വസതി ഐഇഡികൾ ഉപയോഗിച്ചാണ് തകർത്തത്. ആസിഫ് ഷെയ്ക്കിന്റെ വീട് ബുൾഡോസർ ഉപയോഗിച്ചും തകർത്തു.
26 പേരുടെ മരണത്തിനിടയാക്കിയ ബൈസരൻ താഴ്‌വരയിൽ ആക്രമണം ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ പാകിസ്ഥാൻ ഭീകരരെ സഹായിച്ചതിൽ ആദിൽ തോക്കർ പ്രധാന പങ്ക് വഹിച്ചതായി കരുതപ്പെടുന്നു.
വീഡിയോ കാണാം