പോയതുപോലെ തിരിച്ചിറങ്ങി പൊന്ന്

0
14

തിരുവനന്തപുരം: ചരിത്രത്തിലെ ഉയർന്ന നിരക്കിൽ നിന്നും തിരിച്ചിറങ്ങി സംസ്ഥാനത്തെ സ്വർണനിരക്ക് (Kerala Gold Rate). കഴിഞ്ഞ ദിവസം ഉയർന്ന 2200 രൂപ ഇന്ന് ഇടിഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 72,120 രൂപയാണ്. കഴിഞ്ഞ ദിവസം 2200 രൂപ ഉയർന്ന സ്വർണവില 74,320 രൂപയിലെത്തിയിരുന്നു. ആദ്യമായാണ് സ്വർണവില 75000 ലേക്ക് അടുക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 275 രൂപ ഇടിഞ്ഞ് 9015 രൂപയായി. ഈ മാസത്തോടെ ഗ്രാം നിരക്ക് 10000 കടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. ഇന്നത്തെ നിരക്കനുസരിച്ച് ഒരു പവൻ സ്വർണത്തിന് പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ്ങ് ഫീസ് എന്നിവ കൂടി ചേർത്ത് 85,000 രൂപയെങ്കിലും വേണം. കുത്തനെ ഉയരുന്ന സ്വർണവില ആഭരണപ്രേമികളിൽ ആശങ്ക ഉയർത്തുന്നുണ്ട്. അക്ഷയതൃതീയ ആഘോഷങ്ങളോടൊപ്പം വിവാഹ സീസണുകളുമാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തെ സ്വർണവില വർധന പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here