വഖഫ് ഭേദഗതി ബിൽ പാസാക്കിയത് സാമൂഹിക നീതിയിലേക്കുള്ള ഒരു വലിയ ചുവടുവയ്പ്പാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് പ്രീണന രാഷ്ട്രീയം കളിക്കുകയാണെന്നും ആരോപിച്ചു. ന്യൂസ് 18 റൈസിംഗ് ഭാരത് ഉച്ചകോടി 2025 ൽ സംസാരിച്ച പ്രധാനമന്ത്രി, പുതിയ വഖഫ് നിയമത്തിലൂടെ ദരിദ്രരായ മുസ്ലീങ്ങളുടെയും സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ ഇനി സുരക്ഷിതമാകുമെന്നും വ്യക്തമാക്കി.
“പ്രീണന രാഷ്ട്രീയം പുതിയതല്ല. സ്വാതന്ത്ര്യസമരകാലത്ത് ഈ പ്രീണനത്തിന്റെ വിത്തുകൾ പാകിയിരുന്നു… ദ്വിരാഷ്ട്ര സിദ്ധാന്തം സാധാരണ മുസ്ലീങ്ങളുടെ തീരുമാനമായിരുന്നില്ല. പ്രീണന രാഷ്ട്രീയത്തിലൂടെയാണ് കോൺഗ്രസ് അധികാരം നേടിയത്, പക്ഷേ മുസ്ലീങ്ങൾക്ക് അതിൽ നിന്ന് എന്താണ് ലഭിച്ചതെന്നതാണ് ചോദ്യം. 2013 ലെ ഭേദഗതികൾ ഭൂമാഫിയയെ പ്രീണിപ്പിക്കാനായിരുന്നു. പുതിയ വഖഫ് നിയമം എല്ലാവർക്കും, പ്രത്യേകിച്ച് അരികുവൽക്കരിക്കപ്പെട്ടവർക്ക് അന്തസ്സ് ഉറപ്പാക്കും,” പ്രധാനമന്ത്രി പറഞ്ഞു.
ലോകം പ്രതീക്ഷയോടെ ഇന്ത്യയെ നോക്കുന്നുണ്ടെന്നും വളരെ പെട്ടെന്ന് തന്നെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു.