കുവൈറ്റ് സിറ്റി: കണ്ണ് മാത്രം പുറത്തുകാണുന്ന രീതിയുള്ള മുഖാവരണം അഥവാ നിഖാബ് ധരിച്ച് വാഹനം ഓടിക്കുന്ന ഡ്രൈവർമാർക്കെതിരെ നടപടിയുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. രാജ്യത്തെ ഗതാഗത നിയമപ്രകാരം വാഹനമോടിക്കുമ്പോൾ നിഖാബോ ബുർഖയോ ധരിക്കുന്നതിന് വിലക്ക് നിലവിലുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. വിലക്ക് ലംഘിച്ചാൽ 30 മുതൽ 50 കുവൈറ്റ് ദിനാർ വരെ പിഴ ഈടാക്കുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കേസിനു മുൻപുള്ള അനുരഞ്ജന പദ്ധതി പ്രകാരം ഈടാക്കുന്ന തുക 15 ദിനാറായി നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ ഈ നിയമ ലംഘനത്തിന് തടവ് ശിക്ഷയില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.