ഐപിഎൽ പതിനെട്ടാം സീസൺ മത്സരക്രമം പ്രഖ്യാപിച്ചു. മാർച്ച് 22ന് സീസൺ തുടങ്ങും. ഉദ്ഘാടന മത്സരത്തിൽ ഈഡൻ ഗാർഡൻസിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നേരിടും. 13 വേദികളിലായി ഫൈനൽ ഉൾപ്പെടെ 74 മത്സരങ്ങൾ നടക്കും. ഫൈനൽ മെയ് 25ന് കൊൽക്കത്തയിൽ വെച്ച് നടക്കും.
മാർച്ച് 23ന് ചെന്നൈ സൂപ്പർ കിംഗ്സ് – മുംബൈ ഇന്ത്യൻസ് പോരാട്ടം ചെന്നൈയിൽ നടക്കും. മലയാളി താരം സഞ്ജു നയിക്കുന്ന രാജസ്ഥാൻ റോയൽസിന്റെ ആദ്യ മത്സരം മാർച്ച 26ന് ഗുവാഹത്തിയിൽ വെച്ച് നടക്കും. കൊൽക്കത്തയാണ് എതിരാളികൾ. മെയ് 20നാണ് ആദ്യ ക്വാളിഫയര്‍. മെയ് 21ന് എലിമിനേറ്ററും മെയ് 23ന് രണ്ടാം ക്വാളിഫയറും നടക്കും. മെയ് 25നാണ് കലാശ പോരാട്ടം. ക്വാളിഫയര്‍ ഒന്നും എലിമിനേറ്ററും ഹൈദരാബാദിലാണ്. രണ്ടാമത്തെ ക്വാളിഫയറും ഫൈനലും കൊല്‍ക്കത്തയിലാണ്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് നിലവിലെ ചാമ്പ്യന്മാര്‍. അവസാന സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ചാണ് കെകെആര്‍ കിരീടത്തിലേക്കെത്തിയത്. ഇത്തവണ കിരീടം നേടിത്തന്ന നായകനെയടക്കം മാറ്റിയാണ് കെകെആര്‍ എത്തുന്നത്. മൂന്ന് തവണ ചാമ്പ്യന്മാരായ കെകെആര്‍ ഇത്തവണത്തെ ക്യാപ്റ്റനെ പ്രഖ്യാപിച്ചിട്ടില്ല. അതേ സമയം ആര്‍സിബിക്ക് ഇത്തവണ പ്രതീക്ഷകളേറെയാണ്. ആര്‍സിബിയുടെ നായകസ്ഥാനത്തേക്ക് രജത് പാട്ടീധാര്‍ എത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണ കന്നി കിരീടത്തിലേക്ക് എത്താമെന്ന സജീവ പ്രതീക്ഷയിലാണ് ആര്‍സിബി.