സന്ദീപ് വാരിയർക്ക്കെപിസിസി വക്താവ് പദവി നൽകി കോൺഗ്രസ്

0
39

തിരുവനന്തപുരം∙ ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാരിയർ കെപിസിസി വക്താവ്. വക്താക്കളുടെ പട്ടികയിൽ സന്ദീപിനെ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ ഉൾപ്പെടുത്തി. പുനഃസംഘടനയിൽ സന്ദീപിനു കൂടുതൽ‌ സ്ഥാനം നൽകും. ആദ്യഘട്ടമെന്ന നിലയിലാണു വക്താവാക്കുന്നത്.

കെപിസിസി പുനഃസംഘടനയിൽ കെപിസിസി ജനറൽ സെക്രട്ടറി അല്ലെങ്കിൽ സെക്രട്ടറി പദവിയിലേക്കാണ് സന്ദീപിനെ പരിഗണിക്കുന്നത്. പാലക്കാട് ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായാണ് ബിജെപി ക്യാംപിനെ ഞെട്ടിച്ചു സന്ദീപ് കോൺഗ്രസിലെത്തിയത്. ചാനൽ ചർച്ചയിൽ ബിജെപിയുടെ മുഖമായിരുന്നു സന്ദീപ് വാരിയർ. വക്താവ് ആയതോടെ കോൺഗ്രസിനു വേണ്ടി ചാനൽ ചർച്ചകളിൽ സന്ദീപ് പ്രത്യക്ഷപ്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here