2024 ലെ പഞ്ചായത്തുതല കേരളോത്സവത്തിന് തുടക്കം കുറിച്ച് പാറക്കടവ് ഗ്രാമപഞ്ചായാത്ത്. യുവജനങ്ങളുടെ കലാ – കായിക – സാഹിത്യ കഴിവുകൾ പിന്തുണക്കുന്നതിനുവേണ്ടി പഞ്ചായത്തുതല കേരളോത്സവത്തിന് 2024 നവംബർ 22 ന് മാമ്പ്ര എൽ പി സ്കൂളിൽ വച്ച് തുടക്കം കുറിച്ചിരിക്കുകയാണ്. പാറക്കടവ് ഗ്രാമപഞ്ചായത്തും, യുവജനക്ഷേമ ബോർഡും ചേർന്ന് സംഘടിപ്പിക്കുന്ന പരിപാടി നവംബർ 22 ന് തുടങ്ങി നവംബർ 30 ന് അവസാനിക്കും.
കലാമത്സരങ്ങളിൽ, ദേശീയ യുവോത്സവ ഇനങ്ങൾ (പ്രായപരിധി 15 – 30 വയസ്സ്), കേരളോത്സവ ഇനങ്ങൾ (പ്രായപരിധി 15 – 40 വയസ്സ്) എന്നിങ്ങനെ രണ്ടായി തിരിച്ച് പ്രായപരിധിക്ക് അനുസരിച്ച് ആയിരിക്കും മത്സരങ്ങൾ നടത്തുക. കായിക മത്സരങ്ങളിൽ, അത്‌ലറ്റിക്സ് മത്സരങ്ങൾ 2 വിഭാഗങ്ങളിലായിട്ടാണ് നടക്കുന്നത്.
പുരുഷന്മാർക്കും, വനിതകൾക്കും പ്രത്യേക മത്സരങ്ങൾ ഉണ്ട്. ഗെയിംസിൽ ഒരാൾക്ക് പരമാവധി 4 ഇനങ്ങളിൽ മാത്രമേ മത്സരിക്കാനാവൂ. മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് 2024 നവംബർ 1 ന് പ്രായം 15 മുതൽ 40 വയസ്സ് വരെ ആയിരിക്കണം.
മത്സര ഇനങ്ങൾ:
വടംവലി — നവംബർ 22 വെള്ളിയാഴ്ച വൈകിട്ട് 4 മണി മുതൽ മാമ്പ്ര എൽ പി സ്കൂൾ ഗ്രൗണ്ടിൽ.
കബഡി — നവംബർ 22 വെള്ളിയാഴ്ച വൈകിട്ട് 5 മണി മുതൽ മാമ്പ്ര എൽ പി സ്കൂൾ ഗ്രൗണ്ടിൽ.
ഫുട്ബോൾ — 23,24 ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ കുറുമശ്ശേരി ഗ്രൗണ്ടിൽ.
വോളിബോൾ — 24 ഞായർ വൈകിട്ട് 6 മണി മുതൽ സെൻ്റ് ജോസഫ്സ് ചർച്ച്, പൂവത്തുശ്ശേരി.
ചെസ് — 25 തിങ്കളാഴ്ച രാവിലെ 10: 30 മണി മുതൽ പഞ്ചായത്ത് ഓഫീസ് ഹാൾ, മൂഴിക്കുളം.
രചനാ മത്സരങ്ങൾ — 25 തിങ്കൾ ഉച്ചക്ക് 1:00 മണി മുതൽ പഞ്ചായത്ത് ഓഫീസ്ഹാൾ, മൂഴിക്കുളം.
ബാഡ്മിൻ്റൺ — 26 ചൊവ്വ വൈകിട്ട് 4:30 മണി മുതൽ YMCA ഗ്രൗണ്ട് വട്ടപ്പറമ്പ്.
കലാമത്സരങ്ങൾ — 27 ബുധൻ രാവിലെ 10:30 മണി മുതൽ പഞ്ചായത്ത് ഓഫീസ് ഹാൾ, മൂഴിക്കുളം.
ക്വിസ് — 28 വ്യാഴം രാവിലെ 10:30 മണി മുതൽ പഞ്ചായത്ത് ഓഫീസ് മൂഴിക്കുളം.
അത്‌ലറ്റിക്സ് — 30 ശനി രാവിലെ 8:30 മണി മുതൽ പുളിയനം ഹൈസ്കൂൾ ഗ്രൗണ്ട് .
ക്രിക്കറ്റ് — 30 ശനി രാവിലെ 9:00 മണി മുതൽ ത്രിവേണി ഗ്രൗണ്ട്, പുളിയനം.
ഗ്രാമീണ യുവജനങ്ങളിലെ കായിക ശക്തിയെ സമൂഹത്തിൻ്റെ മുഖ്യധാരയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്നതാണ് കേരളോത്സവം. അങ്കമാലിക്ക് അടുത്തുള്ള എളവൂർ എന്ന സ്ഥലത്തിൻ്റെ പരിധിയിലാണ് പാറക്കടവ് ഗ്രാമ പഞ്ചായത്ത് വരുന്നത്.