ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു.

0
37

ഛത്തീസ്ഗഢിലെ സുക്മ ജില്ലയിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ 10 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഐഎൻഎസ്എഎസ്, എകെ 47, എസ്എൽആർ എന്നിവയുൾപ്പെടെ നിരവധി ആയുധങ്ങളും സ്ഫോടക വസ്തുക്കളും ഓപ്പറേഷനിൽ കണ്ടെടുത്തതായി എഎൻഐ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച പുലർച്ചെ ഭേജ്ജി മേഖലയിലായിരുന്നു സംഭവം. ഒഡീഷ വഴി ഛത്തീസ്ഗഢിലേക്ക് നക്സലൈറ്റുകൾ കടക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് ജില്ലാ റിസർവ് ഗാർഡ് (ഡിആർജി) ഓപ്പറേഷൻ ആരംഭിച്ചത്.

അതേസമയം,സമീപകാലത്ത് ഛത്തീസ്ഗഢിൽ മാവോയിസ്റ്റുകളും സുരക്ഷാഉദ്യോഗസ്ഥരും തമ്മിലുള്ള ഏറ്റുമുട്ടൽ വർധിക്കുകയാണ്.കഴിഞ്ഞ ദിവസം ഒഡിഷ-ഛത്തീസ്ഗഢ് അതിർത്തിയില്‍ സുരക്ഷാ സേനയും നക്‌സലൈറ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു നക്‌സലൈറ്റ് കൊല്ലപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here