മലപ്പുറത്ത് കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് മറിഞ്ഞു; 40 പേർക്ക് പരിക്ക്

0
75

കെഎസ്ആർടിസി ബസ് തലകീഴായി മറിഞ്ഞ് 40 പേർക്ക് പരിക്കേറ്റു. മലപ്പുറത്ത് ദേശീയ പാതയിലെ തലപ്പാറയിലാണ് അപകടമുണ്ടായത്. ആരുടെയും നില ഗുരുതരമല്ല. പരിക്ക് പറ്റിയവരെ സമീപത്തയും തിരൂരങ്ങാടിയിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

മുപ്പതിലേറെപ്പേരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും 5 പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോഴിക്കോട് തൊട്ടിൽപ്പാലത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ് കഴിഞ്ഞദിവസം രാത്രി 11 മണിയോടെയാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട ബസ് സമീപത്തെ പാടത്തേക്ക് തലകീഴായി മറിയുകയായിരുന്നു. അറുപതോളം പേരായിരുന്നു ബസിൽ ഉണ്ടായിരുന്നത്.

നാട്ടുകാരും അതുവഴി വന്ന യാത്രക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. തലകീഴായി കിടന്ന ബസിൽ നിന്നും ഏറെ പണിപ്പെട്ടാണ് യാത്രക്കാരെ പുറത്തെടുത്ത്. രാത്രിയായതും വെളിച്ചക്കുറവും രക്ഷാപ്രവർത്തനത്തെ ബാധിച്ചു. ബസിന്റെ പിറകുവശത്തെ ചില്ല് തകർത്താണ് പിറകിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. ബസിലുണ്ടായിരുന്ന മുഴുവൻ പേരെയും പുറത്തെടുത്തതായി നാട്ടുകാർ പറഞ്ഞു. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here