സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് മലപ്പുറം സ്വദേശി

0
83

മലപ്പുറം : സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി മൊയ്തുപ്പയാണ് (82) മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് ഇദ്ദേഹം മരണപ്പെടുന്നത്. വാർധക്യ സഹജമായ മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നു.

സംസ്ഥാനത്ത് ഇന്ന് മുന്നാമത്തെ കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ന് രാവിലെ എറണാകുളത്തും വയനാട്ടിലുമാണ് കൊവിഡ് ബാധിതർ മരിച്ചത്. എറണാകുളം മെഡിക്കൽ കോളജിൽ കൊവിഡ് ചികിത്സയിലായിരുന്ന രോഗിയാണ് മരിച്ചത്. ആലുവ വട്ടപ്പറമ്പ് ചെട്ടിക്കുളം മുളന്താൻ സ്വദേശി എം ഡി ദേവസിയാണ് മരിച്ചത്. 75 വയസായിരുന്നു. കൊവിഡ് ബാധിച്ച് വയനാട്ടിൽ മരിച്ചത് കാരക്കാമല സ്വദേശി മൊയ്തു (59) ആണ്. മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

LEAVE A REPLY

Please enter your comment!
Please enter your name here