തമിഴ്‌നാട്ടുകാരായ നാല് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ റഷ്യയില്‍ മുങ്ങിമരിച്ചു

0
101

ചെന്നൈ: തമിഴ്‌നാട്ടുകാരായ നാല് വിദ്യാര്‍ത്ഥികള്‍ റഷ്യയില്‍ മുങ്ങിമരിച്ചു. പ്രശസ്തമായ വോള്‍ഗാ നദിയിലാണ് അപകടം. വിഘ്‌നേഷ്, മനോജ് ആനന്ദ്, മുഹമ്മദ് ആഷിഖ്, എം. സ്റ്റീഫന്‍ എന്നിവരാണ് മരണപ്പെട്ടത്. തമിഴ്‌നാട്ടിലെ തിരുപ്പൂര്‍, ഗൂഡല്ലൂര്‍, ചെന്നൈ സ്വദേശികളാണ് ഇവർ. നാലുപേരും റഷ്യയിലെ വോള്‍ഗാഗാര്‍ഡ് മെഡിക്കല്‍ സര്‍വ്വകലാശാലയിലെ മെഡിക്കൽ വിദ്യാര്‍ത്ഥികളായിരുന്നു. വിദ്യാഭ്യാസം കഴിഞ്ഞ് നാട്ടിലെത്താന്‍ ആറുമാസം ബാക്കിനില്‍ക്കേയാണ് മരണമെന്ന് മാതാപിതാക്കള്‍ അറിയിച്ചു.

വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍പെട്ട വിവരം സഹപാഠികളാണ് അറിയിച്ചത്. 10 പേരടങ്ങുന്ന സംഘമാണ് അവധി ദിവസം നദിയില്‍ ബോട്ടു യാത്രയ്ക്കായി പോയത്. പെട്ടന്നുണ്ടായ വെള്ളപ്പാച്ചിലില്‍ ബോട്ടുമറിയുകയായിരുന്നു. മറ്റ് ആറുപേരും നീന്തിരക്ഷപെട്ടു. കൂട്ടുകാരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വിഘ്‌നേഷും ഒഴുക്കില്‍പ്പെട്ടത്. നാലുപേരുടേയും മൃതദേഹങ്ങള്‍ ലഭിച്ചതായി വോള്‍ഗാഗാര്‍ഡ് പോലീസ് അറിയിച്ചു.

കുടുംബത്തിന് വേണ്ട എല്ലാ സഹായങ്ങളും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വാഗ്‌ദാനം ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here