കൊച്ചി: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചേർത്തല സ്വദേശി പുരുഷോത്തമൻ (84) ആണ് മരിച്ചത്. ഇദ്ദേഹത്തിന് കടുത്ത വൃക്കരോഗവും പ്രമേഹരോഗവും ഉണ്ടായിരുന്നു.