സിവിൽ സർവീസ് പരീക്ഷയുടെ ഫലം പുറത്ത്.

0
72

2023ൽ നടന്ന സിവിൽ സർവീസ് പരീക്ഷയുടെ ഫലം യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്സി) പ്രസിദ്ധീകരിച്ചു. ഉത്തർപ്രദേശ് ലക്നൗ സ്വദേശി ആദിത്യ ശ്രീവാസ്ത ഒന്നാം റാങ്ക് നേടി. നാലാം റാങ്ക് നേടി എറണാകുളം സ്വദേശി സിദ്ധാർഥ് രാംകുമാർ കേരളത്തിന് അഭിമാനമായി.

ആദ്യ നൂറിൽ നിരവധി മലയാളികൾ ഇടംപിടിച്ചു. വിഷ്ണു ശശികുമാർ (31 റാങ്ക്), അർച്ചന പിപി (40 റാങ്ക്), രമ്യ ആർ ( 45 റാങ്ക്), ബെൻജോ പി ജോസ് (59 റാങ്ക്), പ്രശാന്ത് എസ് (78 റാങ്ക്), ആനി ജോർജ് (93 റാങ്ക്), ജി ഹരിശങ്കർ (107 റാങ്ക്), ഫെബിൻ ജോസ് തോമസ് (133 റാങ്ക്), വിനീത് ലോഹിദാക്ഷൻ (169 റാങ്ക്), മഞ്ജുഷ ബി ജോർജ് (195 റാങ്ക്), അനുഷ പിള്ള (202 റാങ്ക്), നെവിൻ കുരുവിള തോമസ് (225 റാങ്ക്), മഞ്ചിമ പി (235 റാങ്ക്) എന്നിവരാണ് റാങ്ക് നേടിയ മലയാളികള്‍.

upsc.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ഉദ്യോഗാർഥികൾക്ക് ഫലം പരിശോധിക്കാം.ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ്, സെൽട്രൽ സർവീസസ് (ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി) എന്നീ വിഭാഗങ്ങളിലേക്കുള്ള മെറിറ്റ് ലിസ്റ്റാണ് യുപിഎസ്സി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

മൊത്തം 1016 ഉദ്യോഗാർഥികൾ പട്ടികയിൽ ഇടംപിടിച്ചു. ജനറൽ വിഭാഗത്തിൽ 37 പേരും ഇഡബ്യുഎസ് വിഭാഗത്തിൽ 115 പേരും ഒബിസി വിഭാഗത്തിൽ 303 പേരും എസ്‍സി വിഭാഗത്തിൽ 165 പേരും എസ്ടി വിഭാഗത്തിൽ 86 പേരും പട്ടികയിൽ ഉൾപ്പെടുന്നു. 240 പേരുടെ റിസർവ് ലിസ്റ്റും യുപിഎസ്സി തയ്യാറാക്കിയിട്ടുണ്ട്. ആകെ 1143 ഒഴിവുകളാണ് ഉള്ളത്.

Civil Services Exam Results
കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു എഴുത്തുപരീക്ഷ നടന്നത്. ഈ വർഷം ജനുവരി, ഏപ്രിൽ മാസങ്ങൾക്കിടെയാണ് പേഴ്സണാലിറ്റി ടെസ്റ്റ് നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here