ഫ്ലാഷ്ബാക്കുകൾക്കിടെ 2016 – 2024 കാലഘട്ടത്തിന്റെ കഥയുമായി ഒരു ചിത്രം; ‘കേപ് ടൗൺ’ ടീസർ.

0
47

പുതുമുഖങ്ങളായ അഖിൽ, അനന്ദു പടിക്കൽ, അനീഷ് പ്രകാശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശിവരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കേപ് ടൗൺ’ (Cape Town) എന്ന ചിത്രത്തിന്റെ ടീസർ റീലിസായി. 2016 മുതൽ 2024 വരെയുള്ള ഒരു കാലഘട്ടത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ നെൽസൺ ശൂരനാടിനോടൊപ്പം ഒമ്പതോളം ജനപ്രതിനിധികളും അഭിനയിക്കുന്നുണ്ട്.

കാലഘട്ടത്തിനനുസരിച്ച് പല സീനുകളും റിയലായാണ് ചിത്രീകരിച്ചിട്ടുള്ളത്. രാജരാജേശ്വരി ഫിലിംസിന്റെ ബാനറിൽ ദിലീപ് കുമാർ ശാസ്‌താംകോട്ട നിർമ്മിക്കുന്ന ചിത്രത്തിൽ കോവൂർ കുഞ്ഞുമോൻ എം.എൽ.എ., കായംകുളം എം.എൽ.എ. യു. പ്രതിഭ എന്നിവർ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മുകേഷ് എം.എൽ.എ., നൗഷാദ് എം.എൽ.എ., മിനിസ്റ്റർ ചിഞ്ചു റാണി, മുൻ എം.പി. സോമപ്രസാദ്, കൊല്ലം മുൻ ഡി.സി.സി. പ്രസിഡന്റ്‌ ബിന്ദു കൃഷ്ണ, വൈസ് പ്രസിഡന്റ്‌ സൂരജ് രവി, മുൻ ബിജെപി സംസ്ഥാന അദ്ധ്യഷൻ കുമ്മനം രാജശേഖരൻ എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.

പ്രകൃതിയുടെ സംരക്ഷണത്തിൽ യുവതലമുറയ്ക്കുള്ള പ്രാധാന്യം അവരെ ബോധ്യപെടുത്തുന്ന ശക്തമായ സന്ദേശമുള്ള ചിത്രത്തിൽ ദളപതി വിജയുടെ ആരാധകർക്കും പ്രധാന്യം നൽകുന്നുണ്ട്.

ശ്യാം ഏനാത്ത്‌, സുജ തിലക രാജ് എന്നിവർ എഴുതിയ വരികൾക്ക് പുതുമുഖ സംഗീത സംവിധായകൻ ദിലീപ് ബാബു ഈണമിട്ട മൂന്ന് ഗാനങ്ങൾ രവീന്ദ്രൻ മാഷിന്റെ മകൻ നവീൻ മാധവ്, പോക്കിരി ഫെയിം, കായംകുളം എം.എൽ.എ. പ്രതിഭ, ഐഡിയ സ്റ്റാർ സിംഗർ ഫെയിം പ്രണവ് പ്രശാന്ത്,ദിലീപ് ബാബു, സൗമിയ, എം.എസ്. രാജൻ ഇരവിപുരം, വിനായക് വിജയൻ, ഹരിലക്ഷ്‌മൻ, ലക്ഷ്മി എം എന്നിവർ ആലപിക്കുന്നു. ജോഷുവ എഴുതിയ കവിതകൾ കോവൂർ കുഞ്ഞുമോൻ എം.എൽ.എ., ദിലീപ് കുമാർ ശാസ്താംകോട്ട എന്നിവർ ആലപിക്കുന്നു.

അലങ്കാർ കൊല്ലം, വിജിൻ കണ്ണൻ എന്നിവർ ഛായാഗ്രഹണം നിർവഹിക്കുന്നു. വിഎഫ്എക്സ്- മായാൻസ് സ്റ്റുഡിയോ, തിരുവനന്തപുരം, ബിജിഎം- ശ്രീക്, പി.ആർ.ഒ.- എ.എസ്. ദിനേശ്.

 

LEAVE A REPLY

Please enter your comment!
Please enter your name here