കേരളത്തിൽ സ്‌ഫോടന പരമ്പരയും ചാവേർ ആക്രമണവും ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതി റിയാസ് അബുബക്കറിന് 10 വർഷം കഠിനതടവ്. എറണാകുളം എൻഐഎ കോടതിയുടേതാണ് വിധി. റിയാസ് കുറ്റക്കാരനെന്ന് എൻഐഎ കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പാലക്കാട് കൊല്ലംകോട് സ്വദേശി റിയാസ് അബൂബക്കർ മാത്രമാണ് കേസിലെ പ്രതി.
പ്രതിക്കെതിരെ എൻഐഎ ചുമത്തിയ യുഎപിഎ 38,39 വകുപ്പും 120 B വകുപ്പും തെളിഞ്ഞതായി കോടതി വ്യക്തമാക്കിയിരുന്നു. 38ാം വകുപ്പ് പ്രകാരം 10 വർഷവും 39ാം വകുപ്പ് പ്രകാരവും 10 വർഷവും ഗൂഢാലോചനക്ക് (120 ബി) 5 വർഷവുമാണ് കോടതി ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതിയാകും. 1.25 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.