ദ്രവ മാലിന്യ സംസ്‌കരണത്തിനായി സ്വച്ഛ് ഭാരത് മിഷന്‍ ഗ്രാമീണില്‍ 33 കോടി രൂപയുടെ പദ്ധതികള്‍ ശുചിത്വ മിഷനിലൂടെ ലഭ്യമാക്കും.
വയനാട് ജില്ലയിലെ മലിനജല സംസ്‌കരണത്തിനായാണ് 33 കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചത്. ജില്ലയിലെ 23 പഞ്ചായത്തുകളിലായി 2023-24 സാമ്ബത്തിക വര്‍ഷം 33 കോടി രൂപയുടെ പദ്ധതികള്‍ സ്വച്ഛ ഭാരത് മിഷന്‍ ഗ്രാമീണ്‍ മുഖാന്തരം ശുചിത്വ മിഷന്‍ ഏറ്റെടുത്തിട്ടുണ്ട്. ഇതില്‍ 62 ലക്ഷം രൂപയുടെ പദ്ധതി വിവിധ പഞ്ചായത്തുകളിലായി പൂര്‍ത്തിയായി.
മലിനജലം ശരിയായി ശേഖരിക്കുന്നതിനും സംസ്‌കരിക്കുന്നതിനുമുള്ള ലളിതമായ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള മലിനജലം പരിപാലനമാണ് ദ്രവമാലിന്യ സംസ്‌കരണം. ജലാശയ മലിനീകരണം, ജലജന്യ രോഗങ്ങള്‍, കെട്ടിക്കിടക്കുന്ന മലിനജലം, കവിഞ്ഞൊഴുകുന്ന അഴുക്കുചാലുകള്‍ എന്നിങ്ങനെയുളള ജലമാലിന്യവും ബഡപ്പെട്ടവ ദ്രവമാലിന്യ സംസ്‌കരണത്തിലുടെ മാറ്റും. ഇതുവഴി ജല ഉപയോഗത്തിന്റെ അളവ് കുറയ്ക്കാനും പുനരുപയോഗിക്കാനും സാധിക്കും.
ഗാര്‍ഹിക തലത്തില്‍ അടുക്കളത്തോട്ടം, ലീച്ച് പിറ്റ്, മാജിക് പിറ്റ്, സോക്ക് പിറ്റ് കമ്യൂണിറ്റി തലത്തില്‍ വേസ്റ്റ് സ്റ്റെബിലൈസേഷന്‍ കുളങ്ങള്‍, വികേന്ദ്രീകരണ മലിനജലം സംസ്‌ക്കരണ സംവിധാനം, തണ്ണീര്‍ത്തടങ്ങള്‍, കമ്യൂണിറ്റി ലീച്ച് പിറ്റ്, ഫൈറ്റോറിഡ് എന്നിങ്ങനെ സാങ്കേതിക വിദ്യകള്‍ നടപ്പിലാക്കി വരുന്നുണ്ട്. വിവിധ ഗവ.കോളേജുകള്‍, സ്‌കൂളുകള്‍, അങ്കന്‍വാടികള്‍, പൊതു മാര്‍ക്കറ്റുകള്‍, ഹെല്‍ത്ത് സെന്ററുകള്‍, ആശുപത്രികള്‍, കോളനികള്‍ എന്നിവടങ്ങളിലാണ് ദ്രവ്യ മലിന്യ സംസ്‌കരണ പദ്ധതികള്‍ നടപ്പിലാക്കിവരുന്നത്.