ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം കൊള്ളയടിക്കാൻ ശ്രമം.

0
53

എടിഎം കൊള്ളയടിക്കാനുള്ള ശ്രമത്തിനിടെയുണ്ടായ തീപിടിത്തത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നോട്ടുകൾ കത്തി നശിച്ചു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. മോഷ്ടാക്കൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് മെഷീൻ പൊളിക്കാൻ ശ്രമിക്കുന്നതിനിടെയാണ് എടിഎമ്മിൽ സൂക്ഷിച്ചിരുന്ന 21 ലക്ഷം രൂപ കത്തി ചാമ്പലായത്.

ഡോംബിവാലി ടൗൺഷിപ്പിലെ വിഷ്ണു നഗർ പ്രദേശത്തെ ദേശസാൽകൃത ബാങ്ക് എടിഎമ്മിലാണ് കവർച്ചശ്രമം. പുലർച്ചെ 1 നും 2 നും ഇടയിൽ ഷട്ടർ തകർത്ത് അകത്ത് കടന്ന കള്ളൻ, ഗ്യാസ് കട്ടർ കൊണ്ട് എടിഎം പൊളിക്കാൻ ശ്രമിച്ചു. ഗ്യാസ് കട്ടറിൽ നിന്നുള്ള തീവ്രമായ ചൂട് തീപിടുത്തത്തിന് കാരണമായി. മെഷീനിൽ ഉണ്ടായിരുന്ന 21,11,800 രൂപ നോട്ടുകൾ കത്തി നശിച്ചു.

തീപിടിത്തത്തിൽ എടിഎമ്മിന് സാരമായ കേടുപാടുകൾ സംഭവിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. 457, 380, 427 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here