നാദാപുരം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 25 വര്‍ഷം കഠിനതടവും ഒരുലക്ഷംരൂപ പിഴയും കോടതി വിധിച്ചു. വയനാട് കോറം സ്വദേശി മാന്തോണി വീട്ടില്‍ അജ്നാസ്സിനെയാണ് നാദാപുരം ഫസ്റ്റ് ക്ലാസ് സ്‌പെഷ്യല്‍ കോടതി ജഡ്ജി എം. സുഹൈബ് ശിക്ഷിച്ചത്.സംഭവം നടന്നത് 2020 ഡിസംബറിലായിരുന്നു.
തണ്ണീര്‍പന്തലിലെ വീട്ടില്‍ അതിക്രമിച്ചു കയറി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നതായിരുന്നു കേസ്. നാദാപുരം ഇന്‍സ്‌പെക്ടര്‍ ഇ.വി. ഫായിസ് അലിയുടെ നേതൃത്വത്തിലുള്ള സംഘമായിരിന്നു കേസന്വേഷിച്ചത്. നാദാപുരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 15 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകള്‍ മാര്‍ക്ക് ചെയ്യുകയും ചെയ്തു.
പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.എം. ഷാനിയാണ് പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.മനോജ് അരൂര്‍ ഹാജരായി.