കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ നഴ്‌സിങ് ജീവനക്കാര്‍ക്ക് ആശ്വാസം.

0
83

പ്രതിമാസ അലവന്‍സ് കുത്തനെ വര്‍ധിപ്പിച്ചു. അമ്പത് ദിനാറിന്റെ ശമ്പള വര്‍ദ്ധനവാണ് രാജ്യത്ത് നടപ്പിലാക്കിയത്. ആരോഗ്യമന്ത്രി ഡോ. അഹമദ് അല്‍ അവാദിയുടെ നിര്‍ദ്ദേശ പ്രകാരമാണ് തീരുമാനം. മലയാളികള്‍ അടക്കമുള്ള പ്രവാസി നേഴ്‌സുമാര്‍ക്ക് വേതന വര്‍ദ്ധന ഏറെ ആശ്വാസമാകും.

ഇതോടെ എ, ബി കാറ്റഗറിയില്‍ പെട്ട പത്തായിരത്തോളം നേഴ്‌സുമാര്‍ക്ക് പ്രയോജനം ലഭിക്കും. നേരത്തെ 599 കുവൈത്തി നഴ്സുമാരെ കാറ്റഗറി ബിയില്‍ നിന്നും കാറ്റഗറി എയിലേക്കും 98 പേരെ കാറ്റഗറി സിയില്‍ നിന്ന് ബിയിലേക്കും ഉയര്‍ത്തിയിരുന്നു. ഇതോടെ 697 കുവൈത്തി നഴ്‌സ്മാര്‍ക്ക് വര്‍ദ്ധിപ്പിച്ച അലവന്‍സിനു അര്‍ഹത ലഭിക്കും. അതേസമയം 4290 പ്രവാസി നഴ്സുമാരെ കാറ്റഗറി ബിയില്‍ നിന്നും കാറ്റഗറി എയിലേക്കും 3702 നഴ്‌സുമാരെ കാറ്റഗറി സിയില്‍ നിന്ന് കാറ്റഗറി ബിയിലെക്കും ഉയര്‍ത്തിയതായും അധികൃതര്‍ അറിയിച്ചു.

കൂടുതല്‍ അനുകൂലമായ തൊഴില്‍ അന്തരീക്ഷം വളര്‍ത്തിയെടുക്കാനും നഴ്‌സുമാരുടെ പ്രതിബദ്ധതയ്ക്കും അര്‍പ്പണബോധത്തിനും അഭിനന്ദനം അറിയിക്കാനുമാണ് ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here