മകളുടെ മരണത്തിനു പിന്നാലെ വൈറലായി വിജയ് ആന്റണിയുടെ വീഡിയോ

0
53

കഴിഞ്ഞ ദിവസമാണ് തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ പതിനാറ് വയസ്സുള്ള മകളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ചെന്നൈ ടിടികെ റോഡിലെ വീട്ടിൽ ഇന്നലെ പുലർച്ചെ 3 മണിയോടെയാണ് മീരയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

മാനസിക സമ്മർദം മൂലമാണ് മീര ജീവനൊടുക്കിയതെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് ചികിത്സ തേടിയിരുന്നതായും സൂചനയുണ്ട്. മകളുടെ മരണത്തിനു പിന്നാലെ ആത്മഹത്യയെ കുറിച്ച് വിജയ് ആന്റണി പറയുന്ന വീഡിയോ ആണ് ഇപ്പോള‍് വൈറലാകുന്നത്.

വിജയ് ആന്റണിയുടെ ചെറുപ്രായത്തിൽ അദ്ദേഹത്തിന്റെ പിതാവ് ജീവനൊടുക്കുകയായിരുന്നു. ഇക്കാര്യവും അദ്ദേഹം വീഡിയോയിൽ പറയുന്നു. ഇതുപോലുള്ള കടുത്ത തീരുമാനങ്ങൾ എടുക്കരുതെന്നും ആത്മഹത്യയ്ക്കെതിരായ ബോധവത്കരണ വീഡിയോയിൽ പറയുന്നു.

ജീവിതം എത്ര വേദനാജനകമാണെങ്കിലും, അല്ലെങ്കിൽ നിങ്ങൾക്ക് കടന്നുപോകേണ്ടി വന്നേക്കാവുന്ന ബുദ്ധിമുട്ടുകൾ എന്തായാലും, ഒരിക്കലും ആത്മഹത്യ ചെയ്യരുതെന്നാണ് അദ്ദേഹം വീഡിയോയിൽ പറയുന്നത്. അത് നിങ്ങളുടെ കുട്ടികളെ തകർത്തുകളയും.

 

സ്വന്തം ജീവിതാനുഭവം പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം. തനിക്ക് ഏഴ് വയസ്സും സഹോദരിക്ക് അഞ്ച് വയസ്സുമുള്ളപ്പോഴാണ് പിതാവ് ജീവനൊടുക്കിയത്. അതിനെ തുടർന്ന് അമ്മ നേരിട്ട കഷ്ടപ്പാടുകൾ നേരിട്ടു കണ്ടാണ് വളർന്നത്.

അദ്ദേഹത്തിന്റെ മരണശേഷം കടുത്ത ദുരിതത്തിലൂടെയാണ് അമ്മ കടന്നു പോയതെന്നും വിജയ് ആന്റണി പറയുന്നു. പഠന ഭാരത്തെ തുടർന്ന് കുട്ടികൾ നേരിടുന്ന മാനസിക സമ്മർദ്ദത്തെ കുറിച്ചും ആത്മഹത്യാ പ്രവണതയെ കുറിച്ചുമെല്ലാം അദ്ദേഹം സംസാരിക്കുന്നുണ്ട്.

അതേസമയം, വിജയ് ആന്റണിയുടെ മകളുടെ മരണത്തിൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ഫാത്തിമയാണ് വിജയ് ആന്റണിയുടെ ഭാര്യ. മീരയെ കൂടാതെ, ലാറ എന്ന പേരിൽ ഒരു മകൾ കൂടി ദമ്പതികൾക്കുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here