സണ്ണി വെയ്‌നും ലുക്മാനും തമ്മിൽ അടികൂടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഹോട്ടൽ മുറിയിൽ ഇരു താരങ്ങളും തമ്മിൽ നടക്കുന്ന അടിയ്ക്കിടെ സുഹൃത്തുക്കൾ രണ്ട് പേരെയും മാറ്റി നിർത്താൻ ശ്രമിക്കുന്നതും എന്നാൽ വീണ്ടും അടി നടക്കുന്നതും വീഡിയോയിൽ കാണാം.
കഴിഞ്ഞ ദിവസം മുതൽ പ്രചരിക്കുന്ന വീഡിയോയെ കുറിച്ച് നിരവധി അഭ്യൂഹങ്ങളും ചർച്ചകളുമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട് നിമിഷങ്ങൾക്കുള്ളിൽ വീഡിയോ വൈറലാവുകയായിരുന്നു. സണ്ണിയും ലുക്മാനും ഒന്നിച്ചുള്ള സിനിമയുടെ പ്രൊമോഷന്റെ ഭാഗമാണ് അടിയെന്നും സ്‌ക്രിപ്പറ്റഡാണെന്നുമാണ് ഒരുവിഭാഗം ആളുകൾ പറയുന്നത്.
അതേസമയം ഏത് സിനിമയാണെന്ന വിവിരം ഇതുവരെ പുറത്തു വന്നിട്ടില്ല. ഇത് ശരിക്കും നടന്ന അടിയാണെന്നും താരങ്ങൾ തമ്മിലുള്ള ഈഗോ പ്രശനമാണ് കാര്യങ്ങൾ വഷളാവാൻ കാരണമെന്നുമാണ് മറ്റു ചിലർ പറയുന്നത്. എന്തായാലും ലുക്മാനും സണ്ണി വെയ്‌നും പതികരിക്കുന്നത് കാത്തിരിക്കുകയാണ് ആരാധകർ.