ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നു, പ്രധാനമന്ത്രിയെ പ്രശംസിച്ച് ഷാരൂഖ് ഖാൻ

0
65

ജി 20 ഉച്ചകോടിയുടെ അദ്ധ്യക്ഷ പദവിയിലും വിജയത്തിലും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് ബോളിവുഡ് താരം ഷാരൂഖ് ഖാൻ. ജി 20 ഉച്ചകോടിയുടെ വിജയം ഇന്ത്യക്കാരിൽ അഭിമാനം നിറച്ചുവെന്ന് ഷാരൂഖ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ കുറിച്ചു. ഇന്ത്യയുടെ നേതൃത്വ വിജയം ഓരോ ഇന്ത്യക്കാരന്റേയും മനസിൽ അഭിമാനം നിറക്കുന്നതാണെന്നാണ് ഷാരൂഖ് കുറിച്ചത്.

‘ഇന്ത്യയുടെ ജി20 അധ്യക്ഷപദവി വിജയമാക്കിയതിന് പ്രധാനമന്ത്രി മോദിയ്ക്ക് അഭിനന്ദനങ്ങൾ.. ലോക ജനതയ്ക്കായി രാജ്യങ്ങൾ തമ്മിൽ ഐക്യമുണ്ടാക്കി നല്ലൊരു ഭാവിയുണ്ടാക്കാൻ ശ്രമിച്ചതിന് അഭിനന്ദനം. ഇന്ത്യയുടെ നേതൃത്വ വിജയം ഓരോ ഇന്ത്യക്കാരന്റേയും മനസിൽ അഭിമാനം നിറക്കുന്നതാണ്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഒറ്റയ്ക്കായിട്ടല്ല, ഒറ്റക്കെട്ടായി പുരോഗതി നേടും. ഒരു ഭൂമി, ഒരു കുടുംബം ഒരേ ഭാവി’ ഷാരൂഖ് കുറിച്ചു.

ഡൽഹിയിൽ നടന്ന ജി 20 ഉച്ചകോടി ഇന്നലെയായിരുന്നു സമാപിച്ചത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെയുള്ള ലോകനേതാക്കൾ ഉച്ചകോടിയിൽ പങ്കെടുത്തിരുന്നു. അതേസമയം ഷാരൂഖ് നായകനായി എത്തുന്ന ആറ്റ്‌ലീ ചിത്രം ജവാൻ തീയേറ്ററിൽ പ്രദർശനം തുടരുകയാണ്. റിലീസ് ചെയ്ത് മൂന്നാം ദിവസം 144.22 കോടി രൂപയാണ് നേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here