കോട്ടപ്പടി പോലീസ് സ്റ്റേഷനില്‍ വസന്തം തീര്‍ത്ത് ചെണ്ടുമല്ലിപ്പൂക്കള്‍ വിടര്‍ന്നു. ഓറഞ്ച് നിറത്തിലുള്ള നൂറോളം ചെടികളാലാണ് പൂവിടര്‍ന്നത്.
കൃഷിഭവനില്‍ നിന്നും സൗജന്യമായാണ് ചെണ്ടുമല്ലി തൈ ലഭിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന സമയത്തിലൊരുഭാഗം ചെടികളുടെ പരിപാലനത്തിന് മാറ്റിവച്ചു. തടം കോരി, തൈ നട്ട്, വെള്ളവും വളവും നല്‍കി പരിപാലിച്ചപ്പോള്‍ പൂവിട്ടത് നൂറുമേനി. ഈ പൂവ് കൊണ്ട് ഓണത്തിന് സ്റ്റേഷൻ മുറ്റത്ത് പൂക്കളമൊരുക്കാനുളള തയ്യാറെടുപ്പിലാണ് പോലീസുദ്യോഗസ്ഥര്‍.