കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ബിജെപി പിന്തുണയോടെ ഭരണം പിടിച്ചു.

0
88

കോട്ടയം: കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തില്‍ മൂന്നംഗങ്ങള്‍ മാത്രമുള്ള കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ബിജെപി പിന്തുണയോടെ ഭരണം പിടിച്ചു. കേരള കോണ്‍ഗ്രസ് (ജോസഫ്) അംഗം തോമസ് മാളിയേക്കലാണ് പ്രസിഡന്റായത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞ് നടക്കും. 15 അംഗ പഞ്ചായത്ത് കമ്മിറ്റിയില്‍ എല്‍ഡിഎഫായിരുന്നു ഇതുവരെ അധികാരത്തില്‍.

എല്‍ഡിഎഫില്‍ പ്രസിഡന്റ് കേരള കോണ്‍ഗ്രസ് എം പ്രതിനിധി ബോബി മാത്യുവും സിപിഎം പ്രതിനിധിയായിരുന്ന വൈസ്പ്രസിഡന്റ് ഹേമരാജും മുന്‍ധാരണപ്രകാരം രാജി സമര്‍പ്പിച്ചിരുന്നു. എല്‍ഡിഎഫ് ധാരണപ്രകാരം ആദ്യ രണ്ടരവര്‍ഷം കേരളാ കോണ്‍ഗ്രസ് എമ്മിനും തുടര്‍ന്ന് രണ്ടര വര്‍ഷം സിപിഎമ്മിനും എന്നായിരുന്ന ധാരണ.

കിടങ്ങൂർ പഞ്ചായത്തിൽ കോൺഗ്രസിന് ഒരു അംഗം പോലുമില്ല. നിലവിലെ സീറ്റ് നില: ബിജെപി-5, കേരള കോണ്‍ഗ്രസ് എം- 4, കേരള കോൺഗ്രസ് ജോസഫ്- 3, സിപിഎം-1, സ്വത-2.

അതേസമയം കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തില്‍ മൂന്നംഗങ്ങള്‍ മാത്രമുള്ള യുഡിഎഫ്. അഞ്ചംഗ ബിജെപി പിന്തുണയോടെ പഞ്ചായത്ത് ഭരണം പിടിച്ചത് രാഷ്ട്രീയ നെറികേടാണെന്ന് എല്‍ഡിഎഫ് കോട്ടയം ജില്ലാ കണ്‍വീനര്‍ പ്രൊഫ. ലോപ്പസ് മാത്യു പറഞ്ഞു. പുതുപ്പള്ളി തെരഞ്ഞെടുപ്പിനുമുന്‍പുള്ള യുഡിഎഫ് റിഹേഴ്‌സലാണിതെന്നും അദ്ദേഹം ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here