കോടതി മുറിയില്‍ വെടിവച്ചു കൊന്നു

0
77

മതനിന്ദയ്ക്ക് വിചാരണ നേരിടുന്ന മുസ്ളിം യുവാവിനെ കോടതി മുറിക്കുള്ളില്‍ വെടിവച്ചു കൊന്നു. പെഷവാറിലെ കോടതിയിലാണ് സംഭവം. താഹില്‍ ഷമീം അഹമ്മദ് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഖാലിദ് ഖാന്‍ എന്ന യുവാവ് അറസ്റ്റിലായി. മുസ്ളിം സൈദ്ധാന്തികനായ താഹില്‍ രണ്ടു വര്‍ഷം മുന്‍പ് മതനിന്ദയുമായി ബന്ധപ്പെട്ട കേസില്‍ ഉള്‍പ്പെട്ടിരുന്നു.
ഇതിന്റെ വിചാരണയാണ് വന്‍ സുരക്ഷയോടെ കോടതിയില്‍ നടന്നത്. അതിനിടെ ഖാലിദ് ഖാന്‍ എത്തി വെടി വയ്ക്കുകയായിരുന്നു. അഹമ്മദ് തത്ക്ഷണം മരിച്ചു. പാകിസ്ഥാനില്‍ ജീവപര്യന്തമോ വധശിക്ഷയോ വരെ ലഭിക്കാവുന്ന കുറ്റമാണ് മതനിന്ദ.

LEAVE A REPLY

Please enter your comment!
Please enter your name here